അപരനെ നേരിടാൻ '10' ആയുധമാക്കി ടെൻസൺ
text_fieldsചാലക്കുടി: അപരനെ നേരിടാൻ '10' പ്രചാരണായുധമാക്കി വി.എം. ടെൻസൺ. സ്വന്തം പേര് '10 സൺ' എന്നെഴുതിയാണ് ഇദ്ദേഹത്തിെൻറ പ്രചാരണ തന്ത്രം. പത്താമത്തെ മകനായി പിറന്നതുകൊണ്ടാണ് വട്ടോലി മാത്തുണ്ണി മകന് ടെൻസൺ എന്ന് പേരിട്ടത്.
പരിയാരം പഞ്ചായത്തിൽ വി.എം. ടെൻസണല്ലാതെ വേറൊരു ടെൻസണില്ല. എന്നാൽ, എതിരാളികൾ തെരഞ്ഞെടുപ്പിൽ ഷൈസണെ രംഗത്തിറക്കിയതാണ് വിനയായത്. ചാലക്കുടി ബ്ലോക്കിലേക്ക് കുറ്റിക്കാട് ഡിവിഷനിൽനിന്നാണ് ടെൻസൺ എൽ.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നത്. സി.പി.ഐ പരിയാരം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ചാലക്കുടി മണ്ഡലത്തിലെ ജീവകാരുണ്യ പ്രവർത്തകനുമാണ് ടെൻസൺ. പ്രധാന എതിരാളി യു.ഡി.എഫിലെ പി.കെ. ജേക്കബാണ്.
അപരൻ രംഗപ്രവേശം ചെയ്തതോടെയാണ് ടെൻസൺ പ്രചാരണത്തിന് പൊടിക്കൈ പ്രയോഗിച്ചത്. ബാനറുകളും പോസ്റ്ററുകളുമെല്ലാം അതിനനുസരിച്ച് മാറ്റം വരുത്തി. പത്താമത്തെ പുത്രന് വോട്ട് തരണേയെന്നാണ് ഓരോ വീടുകളിലും ചെന്നുള്ള അഭ്യർഥന.
പ്രധാന മത്സരം ജേക്കബിനോടാണെങ്കിലും തനിക്ക് കിട്ടേണ്ട വോട്ട് ചുളുവിൽ ഷൈസൻ അടിച്ചെടുക്കാൻ പാടില്ലല്ലോ എന്നാണ് ടെൻസൺെൻറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.