ദിനേന്ദ്രന് നന്ദി; കോവിഡ് സേവനത്തിന് നൽകിയ വാഹനം തിരിച്ചു നൽകി
text_fieldsചാലക്കുടി: നന്ദിയോടെയും സ്നേഹത്തോടെയും ആരോഗ്യ പ്രവർത്തകർ ദിനേന്ദ്രന് സ്വന്തം വാഹനം തിരിച്ചേൽപ്പിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് കാടുകുറ്റി ഗ്രാമ പഞ്ചായത്തിലെ രോഗികളെ ആശുപത്രിയിലേക്ക് ടെസ്റ്റിനും കോവിഡാനന്തര ചികിൽസക്കും കൊണ്ടുപോകുന്നതിന് വേണ്ടി കല്ലുർ സ്വദേശിയായ ദിനേന്ദ്രൻ സ്വന്തം കാർ പഞ്ചായത്തിന് വിട്ടുനൽകിയിരുന്നു. ഏകദേശം രണ്ട് മാസം ഈ വാഹനത്തിൽ പഞ്ചായത്തിലെ 100ലധികം രോഗികളെ കോവിഡ് ടെസ്റ്റിനും മറ്റുമായി കൊണ്ടുപോയിട്ടുണ്ട്.
രോഗികളെ ടെസ്റ്റ് ചെയ്യുന്നതിനും മറ്റും വിളിച്ചാൽ ഏതുസമയത്തും വന്ന് കൊണ്ടുപോയിരുന്ന സുമനസ്സുകൾ ചേർന്നാണ് വാഹനം ഉപയോഗപ്പെടുത്തിയത്. ഈ കാലയളവിൽ ഒരാളിൽ നിന്ന് പോലും ഇതുമായി ബന്ധപ്പെട്ട് വാടകയായോ സംഭാവനയോ വാങ്ങിച്ചിരുന്നില്ല.
സുഹൃത്തുക്കളുടെ വകയായി ദിനേന്ദ്രെൻറ വീട്ടിൽ സ്നേഹാദര ചടങ്ങ് സംഘടിപ്പിച്ചു. ദിനേന്ദ്രനെ മെമേൻറാ നൽകി ആദരിച്ചു. കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രിൻസി ഫ്രാൻസിസും പതിനാലാം വാർഡ് മെമ്പർ മോഹിനി കുട്ടനും പതിനഞ്ചാം വാർഡ് മെമ്പർ ജാക്സൺ വർഗീസും ചേർന്നാണ് വാഹനം തിരിച്ചു നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.