ജനം ഇടപെട്ടു; കോവിഡ് രോഗിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി
text_fieldsചാലക്കുടി: ജനകീയ സമ്മർദത്തെ തുടർന്ന് കോവിഡ് രോഗിയുടെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. വി.ആർ.പുരത്തെ ബ്ലായിത്തറ ചന്ദ്രെൻറ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താൻ തടസ്സം നേരിട്ടിരുന്നു. ചന്ദ്രൻ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരിച്ചത്. തുടർന്ന് നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഇതുവരെയും താലൂക്ക് ആശുപത്രിയിൽ കോവിഡ് ബാധിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തിരുന്നില്ല.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രമേ പോസ്റ്റുമോർട്ടം നടത്തൂവെന്ന നിലപാടിലായിരുന്നു ഡ്യൂട്ടി ഡോക്ടർ.
താലൂക്ക് ആശുപത്രി സൂപ്രണ്ടും നഗരസഭ അധികൃതരും ഇവിടെ പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ വഴങ്ങിയില്ല. ഡ്യൂട്ടി ഡോക്ടറും ആശുപത്രി സൂപ്രണ്ടും തമ്മിലുള്ള ശീതസമരവും കാരണമായിരുന്നു.
എന്നാൽ പ്രദേശവാസികൾ ഇടപെട്ടതോടെ ഡോക്ടർക്ക് അവസാനം പോസ്റ്റുമോർട്ടം നടത്തേണ്ടി വരികയായിരുന്നു. എന്നാൽ തർക്കത്തെ തുടർന്ന് പോസ്റ്റ്മോർട്ടം മണിക്കൂറുകളോളം വൈകി. കോവിഡ് പോസിറ്റിവായ മൃതദേഹം ഇനി ചാലക്കുടി താലൂക്ക് ആശുപത്രിയിലും പോസ്റ്റ്മോർട്ടം ചെയ്യാം എന്ന് തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.