നാട്ടുകാർ മുന്നിട്ടിറങ്ങി; 30ലേറെ കുടുംബങ്ങൾക്ക് വഴിയായി
text_fieldsചാലക്കുടി: തടസ്സമുണ്ടാക്കിയ ഭിത്തി പൊളിച്ചതോടെ 30ലേറെ കുടുംബങ്ങൾക്ക് വഴിയൊരുങ്ങി. മേച്ചിറ പാലം നിർമാണത്തെ തുടർന്ന് ഒന്നര വർഷമായി അടഞ്ഞുകിടന്ന, പാലത്തിനോട് ചേർന്ന കനാൽ ബണ്ട് റോഡാണ് നാട്ടുകാരും സി.പി.എം പ്രവർത്തകരും ചേർന്ന് തുറന്ന് കൊടുത്തത്.
പാലം നിർമാണത്തെ തുടർന്നാണ് കാലങ്ങളായി സഞ്ചരിച്ച വഴി നഷ്ടപ്പെട്ടത്. പാലം നിർമാണം ആരംഭിച്ചത് മുതൽ ഇവർ ഒരു വ്യക്തിയുടെ സ്ഥലം വഴിയാണ് സഞ്ചരിച്ചിരുന്നത്. റോഡ് നിർമാണം അനന്തമായി നീണ്ടതോടെ സ്ഥലമുടമ നീരസം വ്യക്തമാക്കുകയും താൽക്കാലിക വഴി അടച്ച് കെട്ടാൻ ശ്രമം തുടങ്ങുകയും ചെയ്തു.
ഇതോടെ ഇത്രയും കുടുംബങ്ങൾ വഴിയടയുന്ന അവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. എം.എൽ.എയോടും പഞ്ചായത്തിനോടും വിഷയം അവതരിപ്പിച്ചെങ്കിലും ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതോടെ വാർഡ് അംഗം ടി.ആർ. ബാബുവിന്‍റെ നേതൃത്വത്തിൽ ഇവിടെയുള്ള കോൺക്രീറ്റ് ഭിത്തി പൊളിച്ച് മാറ്റി കനാൽ ബണ്ട് റോഡിലൂടെ ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.