ചാലക്കുടിയിലെ കിഫ്ബി പദ്ധതികളുടെ പുരോഗതി വിലയിരുത്തി
text_fieldsചാലക്കുടി: ചാലക്കുടി നിയോജകമണ്ഡലത്തിലെ കിഫ്ബിയുടെ നിർമാണ പ്രവർത്തന പുരോഗതി അവലോകനം ചെയ്തു. സനീഷ്കുമാർ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ കിഫ്ബി അഡീഷനൽ സി.ഇ.ഒ സത്യജിത്ത് രാജിെൻറ സാന്നിധ്യത്തിലായിരുന്നു യോഗം.
തടസ്സങ്ങൾ പരിഹരിച്ച് നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ യോഗത്തിൽ നിർദേശിച്ചു. മലയോര ഹൈവേ നിർമാണത്തിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങൾ സംഘം സന്ദർശിച്ചു. ഹൈവേക്കായി ഭൂമി വിട്ടുനൽകേണ്ടവരെ നേരിൽ കണ്ട് സംഘം ആശയവിനിമയം നടത്തി. ചിറങ്ങരയിൽ നിർമാണം നടക്കുന്ന ശബരിമല ഇടത്താവളം, ചാലക്കുടി സർക്കാർ ഐ.ടി.ഐ എന്നിവിടങ്ങളിലും സന്ദർശനം നടത്തി.
മൂന്ന് നിലകളിലായി 36,463 ചതുരശ്ര അടിയിലായാണ് ശബരിമല ഇടത്താവള നിർമാണം നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വേണു കണ്ടരുമഠത്തിൽ, ജില്ല പഞ്ചായത്തംഗം ലീല സുബ്രഹ്മണ്യൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ ഡെന്നി വർഗീസ്, പി.സി. ബിജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.വി. ആൻറണി, ലിജോ ജോൺ, പഞ്ചായത്തംഗങ്ങളായ മനു പോൾ, സി.സി. കൃഷ്ണൻ, പോൾസി കിഫ്ബി ഉദ്യോഗസ്ഥരായ സജിത്ത്, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരായ രേഖ, സജി, കൊച്ചിൻ ദേവസ്വം ബോർഡ് എൻജിനീയർ കെ.കെ. മനോജ്, എം.കെ. ദിലീപ്, ടി.ടി. ജയകുമാർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.