കോവിഡ് ബാധിച്ച മനോവിഷമത്തിൽ യുവാവ് തൂങ്ങി മരിച്ചു
text_fieldsചാലക്കുടി: കോവിഡ് ബാധിച്ചതിനെ തുടർന്നുള്ള മനോവിഷമത്തിൽ യുവാവ് തൂങ്ങി മരിച്ചു. കോടശ്ശേരി മേട്ടിപ്പാടം പുന്നയ്ക്കപ്പറമ്പിൽ വിജയെൻറ മകൻ ശ്രീജിത്താണ് (34) മരിച്ചത്. 24ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ മനോവിഷമത്തിലായ ശ്രീജിത്തിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം സുഹൃത്തുക്കൾ ചേർന്ന് കൊണ്ടുപോയിരുന്നു. ആശുപത്രിയിൽനിന്ന് തിരിച്ചുവന്ന ശ്രീജിത്ത് ഭക്ഷണം കഴിച്ച ഉടൻ രാത്രി പത്തോടെ മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു. വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ സംശയം തോന്നിയ മറ്റുള്ളവർ വാതിൽ തല്ലിപ്പൊളിച്ച് നോക്കുമ്പോൾ മരിച്ച നിലയിൽ കാണുകയായിരുന്നു. അവിവാഹിതനാണ്. അമ്മ നേരേത്ത മരിച്ച ഇദ്ദേഹവും അച്ഛനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. സഹോദരങ്ങൾ: രഞ്ജിത്ത് (ഗൾഫ്), മഞ്ജു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.