തഹസിൽദാർക്കുനേരെ ഫയലെറിഞ്ഞു; ദമ്പതികൾക്കെതിരെ കേസ്
text_fieldsചാലക്കുടി: ഭൂരേഖ തഹസിൽദാറുടെ തലക്ക് ഫയൽ എറിഞ്ഞ ദമ്പതികൾക്കെതിരെ കേസ്. കുറ്റിച്ചിറ കാടുകുറ്റി വീട്ടിൽ സജീവനും ഭാര്യ ഷീല സജീവനുമെതിരെയാണ് ചാലക്കുടി പൊലീസ് കേസെടുത്തത്.
തിങ്കളാഴ്ച രാവിലെ 10.30ഓടെ ചാലക്കുടി താലൂക്ക് ഓഫിസിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നേരത്തേ നൽകിയ പരാതിയുടെ വിവരം തിരക്കിയാണ് ദമ്പതികൾ ഭൂരേഖ തഹസിൽദാറായ മധുസൂദനന്റെ ഓഫിസിലെത്തിയത്. വിവരം വിളിച്ചറിയിക്കാമെന്നും ഫോൺ നമ്പർ കൊടുത്തിട്ട് പോകാനും തഹസിൽദാർ ഇവരെ അറിയിച്ചു.
ഇത് കേട്ട് മുറി വിട്ട് പോയ ദമ്പതിമാർ ഉടൻ വീണ്ടും ഓഫിസിൽ തിരിച്ചെത്തുകയായിരുന്നു. തുടർന്ന് ദേഷ്യത്തോടെ മേശപ്പുറത്തെ ഫയലുകളെടുത്ത് തഹസിൽദാറുടെ തലയിലേക്ക് എറിഞ്ഞു. കൂടാതെ മറ്റ് ഫയലുകളെടുത്ത് മുറിയിൽ തുരുതുരാ വലിച്ചെറിഞ്ഞു. പരാതിയെ തുടർന്ന് തഹസിൽദാറുടെ ജോലി തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.