വിബിൻ മൂന്നാംവട്ടവും സന്തോഷ് ട്രോഫി ടീമിലെത്തിയ ആവേശത്തിൽ ചാലക്കുടി
text_fieldsചാലക്കുടി: വിബിന് തോമസ് സന്തോഷ് ട്രോഫി കേരള ടീമിലേക്ക് മൂന്നാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടതോടെ ചാലക്കുടി ആവേശത്തിൽ.
ചാലക്കുടിയുടെ സമ്പന്നമായ ഫുട്ബാള്‍ പാരമ്പര്യം വിബിനിലൂടെ തുടരുന്നതിെൻറ ആഹ്ലാദത്തിലാണ് നാട്ടുകാര്‍. പ്രതിരോധ നിരയിൽ കളിക്കുന്ന വിബിെൻറ കൂടി മികവിൽ 2018ൽ കേരളത്തിനുണ്ടായ സന്തോഷ് ട്രോഫി നേട്ടം ഇത്തവണയും ആവർത്തിക്കുമെന്ന് വിബിെൻറ വീട്ടുകാരും നാട്ടുകാരും സ്വപ്നം കാണുന്നു. ഡിസംബർ ഒന്നിന് കലൂർ സ്റ്റേഡിയത്തിൽ വിബിെൻറ ആദ്യത്തെ പ്രകടനത്തിനായി ചാലക്കുടിക്കാർ കാത്തിരിക്കുകയാണ്. 2020ലും വിബിൻ സന്തോഷ് ട്രോഫി കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും കോവിഡ് കാരണം കളി നടന്നില്ല.
2008ല്‍ 11ാം വയസ്സില്‍ അണ്ടര്‍ 13 കേരള ടീമില്‍ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കളിക്കാരനെന്ന നിലയില്‍ വിബിന് ശ്രദ്ധിക്കപ്പെട്ടത്. തൊട്ടടുത്ത വര്‍ഷം ഈ ടീമിെൻറ ക്യാപ്റ്റനായി. പിന്നീട് യൂത്ത് കേരള ടീമില്‍ അംഗമായി. 16ാം വയസ്സിലാണ് വിബിന് വിവ കേരളയിലെ അംഗമായത്. കോളജില്‍ പഠിക്കുമ്പോള്‍ മൂന്ന് വര്‍ഷം കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീമിലെ അംഗമായിരുന്നു.
20 വര്‍ഷത്തിന് ശേഷം വീണ്ടും കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീം ഇൻറര്‍ യൂനിവേഴ്സിറ്റി മത്സരത്തില്‍ കപ്പ് വീണ്ടെടുത്തത് വിബിെൻറ മികവുകൊണ്ടുകൂടിയായിരുന്നു. ഇപ്പോള്‍ കേരള പൊലീസില്‍ ഉദ്യോഗസ്ഥനാണ് വിബിന്.
ഫുട്ബാള്‍ താരമായ പിതാവ് തോമസ് തന്നെയാണ് കുട്ടിക്കാലത്ത് വിബിനെ ഫുട്ബാള്‍ രംഗത്തേക്ക് തിരിച്ചുവിട്ടത്. വീടിനടുത്തുള്ള പ്രാഞ്ചിയേട്ടനും ചാലക്കുടി ഗവ. ബോയ്സ് ഹൈസ്കൂളിലെ സുകുമാരന്‍ മാഷും ഹരിദാസ് മാഷും തലോര്‍ ദീപ്തി സ്കൂളിലെ ആനന്ദ് ബാബുവും സെൻറ് തോമസിലെ ലേണല്‍ തോമസും നല്കിയ ശിക്ഷണം വിബിനിലെ കളിമികവിനെ തേച്ചുമിനുക്കി. പ്രമുഖ അന്താരാഷ്ട്ര പരിശീലകൻ ടി.കെ. ചാത്തുണ്ണിയും വിബിെൻറ കരിയറിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.