നടപ്പാതകൾ കൈയേറി കച്ചവടക്കാർ, കണ്ടിട്ടും കാണാതെ കോർപറേഷൻ
text_fieldsതൃശൂർ: നഗരറോഡുകളിലെ നടപ്പാതകളിലൂടെയുള്ള കാൽനട യാത്ര ഇപ്പോഴും സ്വപ്നം. നടപ്പാതകളിലെ കച്ചവടക്കാരെ തുരത്തുമെന്ന് പലകുറി പറഞ്ഞ മേയർ, നടപ്പാത കച്ചവടം കാണാതെ പോകുകയാണ്. കാൽനടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കാൻ രംഗത്തുവന്ന പൊലീസിനെയും കാണാനില്ല. അതുകൊണ്ട് തന്നെ റോഡിൽ ഇറങ്ങിയല്ലാതെ കാൽനടക്കാർക്ക് രക്ഷയില്ല.
വാഹനപ്പെരുപ്പം കൊണ്ട് പൊറുതമുട്ടിയ റോഡിൽ അത്രമേൽ സാഹസകരമാണ് ഈ നടത്തം. നഗരത്തിലെ നടപ്പാതകളിൽ കാൽനടയാത്രികർക്ക് ദുരിതമായി നടപ്പാത കച്ചവടം വ്യാപകമായിട്ടും യാതൊരു നടപടിയുമില്ല.
പഴയ നടക്കാവ് ഭാഗത്തും എം.ഒ റോഡിലെ ഫുട്പാത്തിന്റ ഇരുവശങ്ങളിലും ഉൾപ്പെടെ കാൽനട യാത്രികർക്ക് തടസ്സമാകും വിധമുള്ള അനധികൃത കച്ചവടം തകൃതിയാണ്.
ഇവിടെ നടപ്പാതയിൽ ഷീറ്റ് അടക്കം വലിച്ചുകെട്ടിയാണ് കച്ചവടം. തൃശൂർ സ്വരാജ് റൗണ്ടിന് ചുറ്റുമുള്ള നടപ്പാതയിലൂടെ സുഗമമായി നടക്കാനാവാത്ത വിധം തടസ്സങ്ങളാണ്. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനായി ശക്തൻ നഗറിൽ പുതിയ മാർക്കറ്റ് ആരംഭിച്ചെങ്കിലും നടപ്പാത കൈയേറിയുള്ള കച്ചവടം നാൾക്കുനാൾ കൂടുകയാണ്. നടപ്പാതയുടെ ശോച്യാവസ്ഥയും കാൽനടയാതികരുടെ ദുരിതം ഇരട്ടിയാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.