കലാഭവൻ മണി സ്മരണയിൽ ചാലക്കുടി
text_fieldsചാലക്കുടി: കഥാപാത്ര മികവിലൂടെ മലയാള സിനിമയിൽ നിറഞ്ഞുനിന്ന താരമാണ് കലാഭവൻ മണിയെന്ന് നടനും കരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ. സംസ്ഥാന യുവജന ക്ഷേമ ബോർഡും കലാഭവൻ മണി സ്മാരക ട്രസ്റ്റും ചാലക്കുടി പൗരാവലിയും സംയുക്തമായി നടത്തിയ കലാഭവൻ മണി അനുസ്മരണം 'ചിരസ്മരണ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമഗ്ര സംഭാവനക്കുള്ള കലാഭവൻ മണി പുരസ്കാരം ആലപ്പി അഷ്റഫിനും യുവപ്രതിഭക്കുള്ള പുരസ്കാരം അനു മൂവാറ്റുപുഴക്കും നൽകി. ചാലക്കുടിയിലെ കലാസംഘടനകളുടെ നേതൃത്വത്തിൽ കലാസന്ധ്യയും നടന്നു.
കലാഭവൻ മണി കുടുംബ ട്രസ്റ്റും പു.ക.സയും പട്ടികജാതി ക്ഷേമസമിതിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ കലാഭവൻ മണി പുരസ്കാരം ചിത്രകാരൻ ഡാവിഞ്ചി സുരേഷിന് നൽകി. 10,000 രൂപയും ശിൽപവുമടങ്ങുന്നതാണ് പുരസ്കാരം.
ചാലക്കുടി രാമൻ സ്മാരക കലാഗൃഹത്തിൽ നടന്ന ചരമവാർഷിക ചടങ്ങ് ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാഭവൻ മണിയുടെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത കല്ലറക്ക് മുന്നിൽ നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, വൈസ് ചെയർമാൻ സിന്ധു ലോജു, നഗരസഭ അംഗങ്ങളായ സി.എസ്. സുരേഷ്, ഷിബു വാലപ്പൻ, ആലീസ് ഷിബു തുടങ്ങിയവർ പുഷ്പാർപ്പണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.