ചാവക്കാട് നഗരസഭയിൽ 43.57 കോടിയുടെ പദ്ധതി
text_fieldsചാവക്കാട്: നഗരസഭയിൽ 43.57 കോടിയുടെ പദ്ധതിക്ക് അംഗീകാരം. കേന്ദ്ര സംസ്ഥാന ഫണ്ടുകൾ, എം.പി/എം. എൽ.എ ഫണ്ട്, ലോകബാങ്ക് വിഹിതം, ഹെൽത്ത് ഗ്രാന്റ് എന്നിവ വഴി 43,57,23,000 രൂപയുടെ വിഭവസ്രോതസ്സുകൾ പ്രതീക്ഷിച്ച് തയാറാക്കിയ പദ്ധതിരേഖയാണ് വികസന സെമിനാർ അംഗീകരിച്ചത്. എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷാഹിന സലീം കരട് പദ്ധതി അവതരിപ്പിച്ചു.
നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷനും കില റിസോഴ്സ് പേഴ്സനുമായ കെ.എ. രമേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി.എസ്. അബ്ദുൽ റഷീദ്, ബുഷറ ലത്തീഫ്, അഡ്വ. എ.വി. മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം.ആർ. രാധാകൃഷ്ണൻ, കെ.വി. സത്താർ എന്നിവർ സംസാരിച്ചു.
നഗരസഭയിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് 17 വർക്കിങ് ഗ്രൂപ്പുകളിലായി ചർച്ചനടത്തി. വൈസ് ചെയർമാൻ കെ.കെ. മുബാറക്ക് സ്വാഗതവും സെക്രട്ടറി കെ.ബി. വിശ്വനാഥൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.