ഫിഷറീസ് കോളജ് കെട്ടിട നിർമാണത്തിന് 50 ലക്ഷം
text_fieldsചാവക്കാട്: കുഫോസിന് കീഴില്‍ കോഴ്സുകള്‍ തുടങ്ങുന്നതിന് നിർദിഷ്ട വിദ്യാലയ കെട്ടിട നിര്‍മാണത്തിനും അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായി എം.എല്‍.എ ഫണ്ടില്‍ നിന്ന് 50 ലക്ഷം അനുവദിച്ചു. തിരുവത്ര പുത്തൻകടപ്പുറം ഫിഷറീസ് ടെക്നികൽ സ്കൂളില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച എന്‍.കെ. അക്ബർ എം.എൽ.എയാണ് ഇക്കാര്യം അറിയിച്ചത്.
കോഴ്സുകളിലേക്ക് ആവശ്യമായ അധ്യാപകരെ നിയമിക്കാനും ഓഫിസ് സംവിധാനം ഒരുക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കുഫോസ് പ്രതിനിധി ദേവികപിള്ളക്ക് എം.എല്‍.എ നിർദേശം നല്കി. സ്കൂള്‍ വളപ്പിലെ ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതിന് വാല്യുവേഷന് നടപടികള്‍ പൂര്‍ത്തീകരിച്ചതായും അനുമതിക്കായി ഫിഷറീസ് വകുപ്പിന് അടിയന്തരമായി സമര്‍പ്പിക്കുമെന്നും നഗരസഭ അസി. എക്സി. എൻജിനീയര്‍ യോഗത്തെ അറിയിച്ചു.
ഇക്കാര്യത്തില്‍ എത്രയംവേഗം അനുമതി നല്‍കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് എം.എല്‍.എ നിർദേശം നല്കി. ഫര്‍ണീച്ചറുകള്‍ ലഭ്യമാക്കുന്നതിന് ഫിഷറീസ് വകുപ്പിന് അപേക്ഷ നൽകാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി. ചാവക്കാട് നഗരസഭ ചെയര്പേഴ്സൻ ഷീജ പ്രശാന്ത്, കുഫോസ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ദേവികപിള്ള, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഗന്ധകുമാരി, കുഫോസ് യൂനിവേഴ്സിറ്റി എൻജിനീയര്‍ എൻ.കെ. മുഹമ്മദ് കോയ, ചാവക്കാട് അസി. എക്സി. എൻജിനീയര്‍ റിഷ്മ, ചാവക്കാട് നഗരസഭ അസി. എൻജിനീയര്‍ ടോണി, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.