അഞ്ചങ്ങാടി ആക്രമണം; ഒരാൾ കൂടി അറസ്റ്റിൽ
text_fieldsചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയിൽ രണ്ട് യുവാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. അഞ്ചങ്ങാടി കൊട്ടിലങ്ങ് വീട്ടിൽ മുഹമ്മദ് അൻസാറിനെയാണ് (21) ചാവക്കാട് എസ്.എച്ച്.ഒ വി.വി. വിമൽ, എസ്.ഐ വിജിത് കെ. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ അൻസാറിനെ റിമാൻഡ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 10ന് രാത്രി 12 ഓടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അഞ്ചങ്ങാടി ബാങ്കിന് മുന്നിൽ ഇരുന്ന കടപ്പുറം ഇരട്ടപ്പുഴ ചക്കര വീട്ടിൽ മുഹമ്മദ് ഉവൈസ്, സാലിഹ് എന്നിവർക്കാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. കടപ്പുറം തൊട്ടാപ്പ് പുതുവീട്ടിൽ ഹർഷാദ് (24), മുനക്കകടവ് പുതുവീട്ടിൽ സാഹിൽ (21), മുനക്കകടവ് കടപ്പുറം കടവിൽ നൗഷീർ (19), അഞ്ചങ്ങാടി കടപ്പുറം പുതുവീട്ടിൽ ലെക്മിൽ (24) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.