63ാം വയസ്സിൽ കന്നി വോട്ടിന് തയാറെടുത്ത് അബൂബക്കർ
text_fieldsചാവക്കാട്: 63ാം വയസ്സിൽ കന്നി വോട്ടിന് തയാറെടുക്കുകയാണ് അബൂബക്കർ. അണ്ടത്തോട് പരയംപറമ്പിൽ അബൂബക്കറിനാണ് 63െൻറ പടിവാതിലിലെത്തിയപ്പോൾ ആദ്യത്തെ വോട്ട് ചെയ്യാനുള്ള അവസരമുണ്ടായത്.
ഏറെ കാലം ഗൾഫ് പ്രവാസത്തിലായിരുന്ന അബൂബക്കറിന് യാത്ര തുടങ്ങുമ്പോൾ വോട്ടവകാശമുണ്ടായിരുന്നില്ല. ഒരു തെരഞ്ഞെടുപ്പിനും സാക്ഷിയാകാത്ത ഒന്നിലും പങ്കാളിത്തമില്ലാതെ ജീവിതം ജീവിച്ചു തീർത്ത പ്രവാസികളിലൊരാളായി അബൂബക്കറും. അനിവാര്യതകളുടെ അവസാനം ഓടി കിതച്ചെത്തി.
സമൂഹമാധ്യമത്തിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച സാമൂഹിക പ്രവർത്തകൻ വി. മായിൻകുട്ടിയുടെ പുതിയ കുറിപ്പ് തെൻറ ബാല്യകാല സുഹൃത്തായ അബൂബക്കറെ കുറിച്ചായിരുന്നു. 'ആദ്യമായി നഴ്സറിയിൽ പോകാനൊരുങ്ങുന്ന കുട്ടികളെ പോലെ ആദ്യ വോട്ടിനൊരുങ്ങുന്ന ആയിരങ്ങളിലൊരുവൻ മാത്രമാണ് എെൻറ പ്രിയ സുഹൃത്ത് അബൂബക്കർ' എന്നാണ് കുറിപ്പിെൻറ അവസാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.