Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightഇ​മ്മി​ണി ബ​ല്യ...

ഇ​മ്മി​ണി ബ​ല്യ ഓ​ർ​മ​ക​ളി​ൽ എ​ഴു​ത്തി​ന്റെ സു​ൽ​ത്താ​ൻ

text_fields
bookmark_border
ഇ​മ്മി​ണി ബ​ല്യ ഓ​ർ​മ​ക​ളി​ൽ എ​ഴു​ത്തി​ന്റെ സു​ൽ​ത്താ​ൻ
cancel

ചാ​വ​ക്കാ​ട്: എം.​ആ​ർ. രാ​മ​ൻ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണ​വും വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘ​ട​ന​വും സം​ഘ​ടി​പ്പി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സാ​ഹി​ത്യ​കാ​ര​ൻ ഗി​ന്ന​സ് സ​ത്താ​ർ ആ​ദൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ എം.​ഡി. ഷീ​ബ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ അ​സി​സ്റ്റ​ന്റ് ജെ. ​ലൗ​ലി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി. ​ഷീ​ജ, വി​ദ്യാ​രം​ഗം ക​ൺ​വീ​ന​ർ എ.​എം. ഗ്രീ​ഷ്മ ദേ​വി, എ​സ്.​ആ​ർ.​ജി ക​ൺ​വീ​ന​ർ പി.​സി. ശ്രീ​ജ അ​ന​ധ്യാ​പ​ക പ്ര​തി​നി​ധി എ​ൻ.​വി. മ​ധു, എ​ൻ.​എ. ദീ​പ, ടി.​ഡി. ഷി​ജി, ഇ.​കെ. നി​നോ, എ​ൻ.​വി. ഹ​രി​ത, കെ.​എ​സ്. ചി​ത്ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​സ്ത​ക പ്ര​ദ​ർ​ശ​നം, ബ​ഷീ​ർ കൃ​തി​ക​ളു​ടെ വാ​യ​ന, പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം, ബ​ഷീ​ർ അ​നു​സ്മ​ര​ണ ഗാ​നം, ക​വി​ത, ബ​ഷീ​ർ കൃ​തി​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ആ​വി​ഷ്കാ​രം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.

ചാ​വ​ക്കാ​ട് എം.​ആ​ർ.​ആ​ർ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച വൈ​ക്കം മു​ഹ​മ്മ​ദ്ബ​ഷീ​ർ അ​നു​സ്മ​ര​ണം ഗി​ന്ന​സ് സ​ത്താ​ർ ആ​ദൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ചാ​വ​ക്കാ​ട്: ഒ​രു​മ​ന​യൂ​ർ ഇ​സ്‍ലാ​മി​ക് ഇം​ഗ്ലീ​ഷ് സ്കൂ​ളി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണം സ്കൂ​ൾ മാ​നേ​ജ​ർ പി.​കെ. ജ​മാ​ലു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്റ് എ.​വി. മു​സ്താ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജൂ​നി​യ​ർ എം​പ്ലോ​യ്മെൻറ് ഓ​ഫി​സ​റും എ​ഴു​ത്തു​കാ​ര​നു​മാ​യ ടി.​എം. ഷൗ​ക്ക​ത്ത​ലി അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ൽ​കി. ഒ.​എം.​ഇ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​കെ. അ​ബ്ദു​ൽ വ​ഹാ​ബ്, പി.​കെ. ഹ​മീ​ദ് കു​ട്ടി ഹാ​ജി, എ. ​അ​ൻ​വ​ർ, പി. ​ഷാ​ഫി, എം.​പി.​ടി.​എ പ്ര​സി​ഡ​ൻ​റ് സി.​എം. സെ​ബീ​ന, പ്രി​ൻ​സി​പ്പ​ൽ എം. ​ഖ​ദീ​ജ, എ​ൻ.​എ. സു​ഹി​ത, പി.​കെ. മ​ഞ്ജു​ഷ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​സ്ത​ക പ്ര​ദ​ർ​ശ​നം, ബ​ഷീ​ർ കൃ​തി​ക​ളു​ടെ വാ​യ​ന, പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം, ബ​ഷീ​ർ അ​നു​സ്മ​ര​ണ ഗാ​നം, ക​വി​ത, ബ​ഷീ​ർ കൃ​തി​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ആ​വി​ഷ്കാ​രം എ​ന്നി​വ അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു.

പ​ഴ​ഞ്ഞി: മാ​ർ ബ​സേ​ലി​യോ​സ് സ്കൂ​ളി​ൽ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ അ​നു​സ്മ​ര​ണം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി കു​രു​ന്നു​ക​ൾ വേ​ഷം മാ​റി​യ​തും ക​ഥാ സ​ന്ദ​ർ​ഭ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​തും ശ്ര​ദ്ധേ​യ​മാ​യി. ‘പാ​ത്തു​മ്മ​യു​ടെ ആ​ട്’ എ​ന്ന ക​ഥ​യി​ലെ പാ​ത്തു​മ്മ​യും പ്രേ​മ​ലേ​ഖ​ന​ത്തി​ലെ സാ​റ​മ്മ​യും മ​തി​ലു​ക​ളി​ലെ നാ​രാ​യ​ണി​യും എ​ട്ടു​കാ​ലി മ​മ്മു​ഞ്ഞും ഒ​റ്റ​ക്ക​ണ്ണ​ൻ പോ​ക്ക​രും ബാ​ല്യ​കാ​ല​സ​ഖി​യി​ലെ മ​ജീ​ദും ആ​ന​വാ​രി​യും പൊ​ൻ​കു​രി​ശും എ​ന്ന ര​ച​ന​യി​ലെ രാ​മ​ൻ നാ​യ​രും തു​ട​ങ്ങി വി​വി​ധ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി മാ​റി​യ കു​രു​ന്നു​ക​ൾ ക​ഥാ​പാ​ത്ര​ങ്ങ​ളെ കൂ​ടു​ത​ൽ അ​റി​യു​വാ​നു​ള്ള താ​ല്പ​ര്യം ജ​നി​പ്പി​ച്ചു. കു​ട്ടി​ക​ൾ​ക്കാ​യി ബ​ഷീ​ർ ചി​ത്ര​ങ്ങ​ൾ നി​റം ന​ൽ​ക​ൽ, ക്വി​സ് മ​ത്സ​രം, ക​ഥാ​പാ​ത്ര അ​വ​ത​ര​ണം തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​രു​ന്നു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജീ​ബ്ല​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളാ​യ ടി.​എ​സ്. മി​ഴി, മെ​ർ​ലി​ൻ ടോ​ണി, അ​ധ്യാ​പ​ക​രാ​യ ഫെ​മി വ​ർ​ഗീ​സ്, നി​സ വ​ർ​ഗീ​സ്, സി​സി കെ.​ടി, സ​രു​ൺ കെ. ​സൈ​മ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​ഴ​ഞ്ഞി മാ​ർ ബ​സേ​ലി​യോ​സ് സ്കൂ​ളി​ൽ ന​ട​ന്ന വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ഓ​ർ​മ ദി​നാ​ഘോ​ഷ​ത്തി​ൽ നി​ന്ന്

തൃ​ശൂ​ർ: ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പ് ജി​ല്ല ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ക​വി സു​നി​ല്‍ മു​ക്കാ​ട്ടു​ക​ര അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ന്‍ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ മ​ദ​ന​മോ​ഹ​ന​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​യ്യ​ന്തോ​ള്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ ജി​ല്ല ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫി​സ​ര്‍ എ​ന്‍. സ​തീ​ഷ്‌​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ന്‍സി​പ്പ​ൽ ഇ​ന്‍ചാ​ര്‍ജ് എം.​ഡി. ര​ജി​നി, വി.​എ​ച്ച്.​എ​സ്.​ഇ പ്രി​ന്‍സി​പ്പ​ൽ ഡോ. ​സി​ജി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

തൃ​ശൂ​ർ: ഗ​വ. മോ​ഡ​ൽ ഗേ​ൾ​സ് ഹൈ​സ്കൂ​ൾ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി വാ​യ​ന മാ​സാ​ച​ര​ണ​വും വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ബ​ഷീ​ർ ദി​നാ​ച​ര​ണ​വും ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ സി.​ആ​ർ. ദാ​സ് നി​ർ​വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക കെ.​പി. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ലി​സി ഫ്രാ​ൻ​സി​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും സ​മ്മാ​ന​ദാ​ന​വും ബ​ഷീ​ർ ദി​ന പ​തി​പ്പി​ന്റെ പ്ര​കാ​ശ​ന​വും ന​ട​ത്തി. സീ​നി​യ​ർ അ​ധ്യാ​പി​ക എ​സ്. സു​മം, കെ. ​സി​ന്ധു, എ​ൻ.​പി. ധ​നം, എം.​സി. സു​ധീ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

എ​രു​മ​പ്പെ​ട്ടി: ആ​റ്റ​ത്ര ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യി​ൽ വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. അ​ധ്യാ​പി​ക ദീ​പ പി. ​ജോ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​ടി. നീ​തു, പി.​ടി. എ​മി​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി കെ.​എ. ര​മേ​ശ് സ്വാ​ഗ​ത​വും എം.​എ​സ്. പൂ​ജ ന​ന്ദി​യും പ​റ​ഞ്ഞു.

കു​ന്നം​കു​ളം: കു​ന്നം​കു​ള​ത്തെ കാ​ഴ്ച വൈ​ക​ല്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ത്തി​ൽ സാ​ഹി​ത്യ സ​മാ​ജ​വും ബ​ഷീ​ർ ദി​നാ​ച​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. സി​നി​മ നി​ർ​മാ​താ​വ് നെ​ൽ​സ​ൺ ഐ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക കെ.​കെ. കൗ​സി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​സ്. പ്ര​ദീ​പ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ബി​ജു സി. ​ബേ​ബി, അ​ധ്യാ​പി​ക എ​ൻ. ല​ത, ജ​യ​പ്ര​കാ​ശ് ഇ​ല​വ​ന്ത്ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ധ്യാ​പ​ക​ൻ ജ​യാ​ന​ന്ദ​ൻ സ്വാ​ഗ​ത​വും സാ​ജി ഐ​സ​ക്ക് ന​ന്ദി​യും പ​റ​ഞ്ഞു.

വ​ടൂ​ക്ക​ര: സ​ന്മാ​ർ​ഗ​ദീ​പം ഗ്രാ​മീ​ണ​വാ​യ​ന​ശാ​ല വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്റ് പ്ര​ഫ. കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഷീ​റി​നെ അ​നു​സ്മ​രി​ച്ച് ഡോ. ​സെ​ലീ​ന കെ.​വി (അ​സി. പ്ര​ഫ​സ​ർ സെ​ന്റ് തെ​രാ​സാ​സ് കോ​ള​ജ്) സം​സാ​രി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി കെ. ​രാ​മ​ച​ന്ദ്ര​ൻ സം​സാ​രി​ച്ചു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്റ് തി​ല​ക​ൻ കൈ​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി ടി.​കെ സ​ത്യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. വാ​യ​ന​ശാ​ല വൈ​സ് പ്ര​സി​ഡ​ന്റ് വി.​എ രാ​ജു ന​ന്ദി പ​റ​ഞ്ഞു. സ​ച്ചി​ദാ​ന​ന്ദ​ൻ മാ​ഷി​നെ വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്റ് മെ​മ​​ന്റൊ ന​ൽ​കി ആ​ദ​രി​ച്ചു. ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​വി. സു​നി​ൽ​കു​മാ​ർ, പി. ​മു​ഹ​മ്മ​ദ് ബാ​ബു, ശി​വ​ൻ മാ​ഷ്, ഷ​നു​ജോ​ർ​ജ്, എ​ൻ.​കെ. ജ​യ​ൻ, സി.​പി. പ്ര​മോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vaikom Muhammad BasheerThrissur NewsBasheer Memorial Day
News Summary - basheer-memorial-day
Next Story