ചാവക്കാട് തീരത്ത് കടലാമകളുടെ വരവിൽ വൻ വർധന
text_fieldsചാവക്കാട്: ചാവക്കാട് തീരത്ത് വൻതോതിൽ കടലാമകളെത്തുന്നു. രണ്ടാഴ്ചക്കുള്ളിൽ വിവിധ തീരങ്ങളിൽ കടലാമകളിട്ടത് 2100ത്തിലേറെ മുട്ടകൾ. തീരമേഖലയിൽ കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും ആമകളുടെ വരവ് കുറച്ചുദിവസം വൈകിയത് കടലാമ സംരക്ഷണ പ്രവർത്തകരിൽ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ, കടലിലെ സാഹചര്യങ്ങൾ അനുകൂലമായതോടെ ചാവക്കാട് മേഖലകളിലെ കടൽത്തീരങ്ങളിൽ കടലാമകളുടെ വരവിൽ വൻ വർധനയുണ്ടാെയന്നാണ് മേഖലയിൽ ആറിടങ്ങളിലെ കടലാമ സംരക്ഷണ സമിതികൾക്ക് നേതൃത്വം നൽകുന്ന സാമൂഹിക വനവത്കരണ വിഭാഗം തൃശൂർ ഡിവിഷൻ അസി. ഫോറസ്റ്റ് കൺസർവേറ്റർ പി.എം. പ്രഭുവിെൻറ അഭിപ്രായം.
സംസ്ഥാന തീരങ്ങളിൽ ഒലിവ് റിഡ്ല വിഭാഗത്തിൽപെടുന്ന കടലാമകളാണ് കൂടുതലായി മുട്ടയിടാൻ എത്തുന്നത്. എന്നാൽ, കടൽഭിത്തികൾ തടസ്സം സൃഷ്ടിക്കുന്നതിനാൽ മുട്ടയിടാനെത്തുന്ന ആമകളുടെ വരവ് ഗണ്യമായി കുറയുന്നതായി അദ്ദേഹം പറഞ്ഞു.
സാമൂഹിക വനവത്കരണത്തിെൻറ കീഴിൽ പ്രവർത്തിക്കുന്ന അകലാട്, രാജാ ബീച്ച്, പഞ്ചവടി, മന്ദലാംകുന്ന്, പാപ്പാളി, ബ്ലാങ്ങാട് എന്നിവിടങ്ങളിൽ മാത്രമാണ് 1500 മുട്ടകൾ ലഭിച്ചത്. ഇവയിൽ മന്ദലാംകുന്ന് കടപ്പുറത്ത് മാത്രം നാല് ആമകൾ കയറി 502 മുട്ടകളാണിട്ടത്. പുത്തൻകടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതി ഉൾെപ്പടെ രണ്ട് കൂട്ടായ്മകൾക്ക് 600ലേറെ മുട്ട ലഭിച്ചിട്ടുണ്ട്. രണ്ടുദിവസമായി കടലിലെ ഒഴുക്ക് കൂടിയതും കടൽക്കാറ്റിെൻറ ശക്തി വർധിച്ചതും കടലേറ്റവും ആമകളുടെ തീരയാത്രക്ക് അനുകൂലമായി തീർന്നിട്ടുണ്ട്. ഈ സാഹചര്യം ഒരാഴ്ച കൂടി നിലനിന്നാൽ കൂടുതൽ കടലാമകൾ മുട്ടയിടാൻ തീരമണയാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.