വാഹനാപകട മേഖലയായി ചാവക്കാട്
text_fieldsചാവക്കാട്: ദേശീയപാത ചാവക്കാട് മേഖലയിൽ വാഹനാപകടം പതിവായി. ഈ വർഷം ഇതുവരെ പൊലിഞ്ഞത് എട്ട് ജീവൻ. പരിക്കേറ്റവരും തുടർചികിത്സയുമായി നരകിക്കുന്നവരും
അനവധി. നിരവധി കുടുംബങ്ങളാണ് അനാഥരായത്. ചാവക്കാട്-അണ്ടത്തോട് ദേശീയപാതയിൽ 15 കിലോമീറ്ററിനുള്ളിൽ ദിവസവും രണ്ടും മൂന്നും വാഹനാപകടങ്ങളാണ് നടക്കുന്നത്. ഏറ്റവും അവസാനത്തേതാണ് നടൻ ജോയ് മാത്യു സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. മണത്തലക്കും മന്ദലാംകുന്നിനുമിടയിലാണ് 2023ൽ മാത്രം എട്ടുപേർ മരിച്ചത്. രണ്ടുദിവസത്തിനിടെ മാത്രം അഞ്ചിലധികം വാഹനാപകടങ്ങളാണ് ഇവിടെയുണ്ടായത്.
ചാവക്കാട്-പൊന്നാനി ദേശീയപാതയിലെ മണത്തല മുതൽ ജില്ല അതിർത്തിയായ തങ്ങൾപ്പടി വരെയുള്ള ഭാഗം ഉയർന്ന അപകട സാധ്യത മേഖലയായി പ്രഖ്യാപിച്ച് റോഡ് സുരക്ഷ നടപടികൾ കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൊതുജനങ്ങൾക്കായി റോഡ് സുരക്ഷ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കണമെന്നും പറയുന്നുണ്ട്. ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അടിയന്തര ശ്രദ്ധയും ഈ വിഷയത്തിൽ ഉണ്ടാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.