ചാവക്കാട് നഗരസൗന്ദര്യവത്കരണ പ്രവൃത്തിയും റോഡ് ടാറിങ്ങും ഈ മാസം പൂര്‍ത്തീകരിക്കും
text_fieldsചാവക്കാട്: ചാവക്കാട് നഗരസൗന്ദര്യവത്കരണ പ്രവൃത്തിയും നഗരത്തിലെ റോഡ് ടാറിങ് പ്രവൃത്തിയും ഈ മാസം തന്നെ പൂര്‍ത്തീകരിക്കും.
ഗുരുവായൂര്‍ ഔട്ടര്‍ റിങ് റോഡിന്റെ നിർമാണം വ്യാഴാഴ്ച ആരംഭിക്കും. എൻ.കെ. അക്ബർ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തിലാണീ തീരുമാനം.
തിരുവത്ര കോട്ടപ്പുറത്തിന് കിഴക്ക് കനോയി കനാലിനു കുറുകെയുള്ള ചിങ്ങനാത്ത് കടവ് പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് സർവേ നടത്തി അതിർത്തിക്കല്ല് സ്ഥാപിക്കുന്നതിനും പാലത്തിന്റെ ഡിസൈനിങ് പ്രവൃത്തിയും ഈ മാസം ആരംഭിക്കാൻ തീരുമാനിച്ചു. അമൃത് പദ്ധതിക്കായി പൈപ്പിടുന്നതിന് പൊളിക്കുന്ന മുതുവട്ടൂര്‍ മുതല്‍ കോട്ടപടിവരെയുള്ള റോഡ് ഈ മാസം തന്നെ പൈപ്പിടല്‍ പൂര്‍ത്തീകരിച്ച് റെസ്റ്റോറേഷന് നടത്തും. കൂടാതെ മണ്ഡലത്തിലെ അറ്റകുറ്റപ്പണി നടത്തേണ്ട മുഴുവന്‍ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെയും എസ്റ്റിമേറ്റ് തയാറാക്കി അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്ത് മെയിന്റനന്‍സ് വിഭാഗത്തിന് നിർദേശം നല്കി. ഗുരുവായൂര്‍ ഔട്ടര്‍ റിങ് റോഡിന്റെ നിർമാണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചു. മാര്‍ച്ച് 15 നുള്ളില്‍ മാവിന്‍ചുവട് തിരുവെങ്കിടം കോട്ടപ്പടി റോഡ്, ബേബി ബീച്ച് റോഡ്, ചാവക്കാട് ബ്ലാങ്ങാട് ചേറ്റുവ റോഡ്, അഞ്ഞൂര് റോഡ് എന്നിവയുടെ നിർമാണം ആരംഭിക്കും.
യോഗത്തില്‍ പൊതുമരാമത്ത് എക്സി. എൻജിനീയര്‍ ഹരീഷ്, അസി. എക്സി. എൻജിനീയര്‍ മാലിനി, വാട്ടര്‍ അതോറിറ്റി എക്സി. എൻജിനീയര്‍ ജയപ്രകാശ്, അസി. എക്സി. എൻജിനീയര്‍ വാസുദേവന്‍, പൊതുമരാമത്ത് അസി. എക്സി. എൻജിനീയര്‍ സിന്ധു, വിവിധ വിഭാഗങ്ങളിലെ പൊതുമരാമത്ത് അസി. എൻജിനീയര്‍മാര്‍, വാട്ടര്‍ അതോറിറ്റി അസി. എൻജിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.