ചൂരക്കണ്ണി മത്സ്യത്തിൽ ഇരുട്ടിൽ തിളങ്ങുന്ന നീലവെളിച്ചം
text_fieldsചാവക്കാട്: തീരമേഖലയിൽ വിൽപനക്കെത്തിച്ച മത്സ്യത്തിൽ ഇരുട്ടിൽ തിളങ്ങുന്ന വസ്തു കൗതുകമുയർത്തുന്നു. ചൂരക്കണ്ണി (വടക്കൻ മേഖലയിൽ ചെമ്പാൻ) മത്സ്യത്തിലാണ് ഇരുട്ടിൽ ഫ്ലൂറസെൻറായി തിളങ്ങുന്ന വസ്തു കണ്ടെത്തിയത്.
പകൽ എത്തിച്ച മത്സ്യം മുറിച്ചപ്പോൾ വെളിച്ചമുള്ളതിനാൽ അറിഞ്ഞിരുന്നില്ല. വൈകിട്ട് മുറിച്ചപ്പോഴാണ് തിളക്കം കാണാനായത്. മത്സ്യത്തിെൻറ വയറ്റിൽ കറുത്ത വെളിമണ്ണ് പോലെ കാണുന്ന ഇത് ഇരുട്ടിലേക്ക് മാറ്റി വിരലമർത്തി നോക്കിയാൽ കടുംനീല നിറത്തിൽ തിളങ്ങുന്നതായാണ് കാണുന്നത്.
മത്സ്യം ഭക്ഷിച്ച പ്ലവകങ്ങളാകാമിത് എന്നാണ് നിഗമനം. ചില പ്രത്യേക മാസങ്ങളിൽ കടലിൽ രാത്രി തിളക്കമുണ്ടാകാറുണ്ട്. കടൽ തിരകൾ വെളിച്ചമായി കാണപ്പെടുന്ന ഇതിനെ തുയ്യ്, തുയിൽ എന്നൊക്കെയാണ് അറിയപ്പെടാറ്. 'ബയോമീമിൻസെൻസ്' എന്ന പ്രതിഭാസമായാണ് ശാസ്ത്രലോകത്ത് ഇത് അറിയപ്പെടുന്നത്.
ഉപ്പ്, ജല തന്മാത്രകൾ എന്നിവയിൽ നിന്ന് ഉണ്ടാകുന്ന വെള്ളത്തിൽ ഫോസ്ഫറസ്, ഇലക്ട്രിക് ഡിസ്ചാർജുകൾ എന്നിവയുടെ സാന്നിധ്യമുള്ളതാണ് ഇതെന്നും പറയുന്നുണ്ട്. മെത്തൾ, അരിഞ്ചിൽ എന്നിവയിലും രാത്രി ഈ തിളക്കം പൊതുവേയുണ്ട്. അതിനൊക്കെ ശാസ്ത്രീയമായ വിശദാംശങ്ങളുമുണ്ട്. മത്സ്യം കഴിച്ചവർക്ക് ആർക്കും പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.