തിരുവോണത്തലേന്ന് ഫോട്ടോഷൂട്ടിനെ ചൊല്ലി സംഘർഷം; ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
text_fieldsഹസൻ മുബാറക്ക്, നിഥുൻ, സക്കരിയ, മിഥുൻ
ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറത്ത് തിരുവോണത്തലേന്ന് ഫോട്ടോഷൂട്ടിനെ ചൊല്ലിയുണ്ടായ കോൺഗ്രസ്-ഡി.വൈ.എഫ്.ഐ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നേതാവ് ഉൾപ്പടെ നാല് പേർ അറസ്റ്റിൽ.
എസ്.എഫ്.ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറിയും ചാവക്കാട് ബ്ലോക്ക് ഡി.വൈ.എഫ്.ഐ കമ്മിറ്റി അംഗവുമായ പുത്തൻ കടപ്പുറം പള്ളത്ത് ഹസൻ മുബാറക്ക് (25), കുന്നത്ത് സക്കരിയ (33), തിരുവത്ര കുഞ്ഞമ്പി വീട്ടിൽ നിഥുൻ (27), സഹോദരൻ കുഞ്ഞമ്പി വീട്ടിൽ മിഥുൻ (28) എന്നിവരെയാണ് ഗുരുവായൂർ അസി. കമ്മീഷണർ കെ.ജി. സുരേഷ്, ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.
സംഭവത്തിൽ കഴിഞ്ഞ ആഴ്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പണിക്കവീട്ടില്‍ ഷാറൂണ്‍ (24), കരിമ്പി മുഹമ്മദ് ഷാഫി (25), വലിയപുരക്കല്‍ നൗഷാദ് (30), പുത്തന്‍പുരയില്‍ സാദിഖ് (26), കരിമ്പി മുജീബ് (32), ചേരാളിപീടികയില്‍ സിറാജ് (30) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരും റിമാൻഡിലാണ്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ഒരാഴ്ച്ച കഴിഞ്ഞിട്ടും പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച യൂത്ത് കോൺഗ്രസ് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എസ്.ഐ എ.എം. യാസിർ, എ.എസ്.ഐമാരായ സജിത്ത്, ബിന്ദുരാജ്, സി.പി.ഒ.മാരായ ആഷിഷ്, ബിനിൽ, ബാബു, പ്രദീപ്, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.