ഗൃഹനാഥൻ മരിച്ച സംഭവം: ഹോട്ടൽ അടച്ചുപൂട്ടി
text_fieldsചാവക്കാട്: കടപ്പുറത്ത് ഗൃഹനാഥൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ചങ്ങാടിയിലെ ഹോട്ടൽ ആരോഗ്യ വകുപ്പ് അധികൃതർ അടച്ചുപൂട്ടി. കടപ്പുറം കറുകമാട് കെട്ടുങ്ങൽ പള്ളിക്ക് വടക്ക് പരേതനായ പുതുവേലായിയുടെ മകൻ പ്രകാശനാണ് (52) കഴിഞ്ഞദിവസം മരിച്ചത്.
പ്രകാശന്റെ മക്കളായ പ്രവീൺ (22), സംഗീത (16) എന്നിവർ ചികിത്സയിലാണ്. ഇവർ ഈ ഹോട്ടലിൽനിന്ന് ചില്ലി ചിക്കൻ വാങ്ങി കഴിച്ചിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയും തുടർനടപടികളും. ഇവിടെനിന്ന് ഭക്ഷണ സാമ്പിൾ ശേഖരിച്ചു.
മുൻകരുതൽ നടപടി എന്ന നിലയിലാണ് ഹോട്ടൽ തൽക്കാലികമായി അടച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കടപ്പുറം പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ സെബി വർഗീസ്, ചാവക്കാട് ഭക്ഷ്യസുരക്ഷ ഓഫിസർ അരുൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുപ്ര രാജൻ, എൻ.കെ. ബിനോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഭക്ഷ്യ വിഷബാധയല്ല മരണകാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.