സി.പി.ഐ നേതാവിനെതിരെ അപകീർത്തി പ്രചാരണം; സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുക്കാൻ ഉത്തരവ്
text_fieldsചാവക്കാട്: സി.പി.ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീറിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപരമായ പ്രചാരണം നടത്തിയ സി.പി.എം പ്രവർത്തകർക്കെതിരെ കേസ്. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതി ഫയലിൽ സ്വീകരിച്ചു.
പ്രവാസി കച്ചവടക്കാരൻ പാലയൂർ പണിക്കവീട്ടിൽ ഒ.ടി. ആരീഫ്, സി.പി.എം ബ്രാഞ്ച് സെക്രട്ടറി ചന്ദനപറമ്പിൽ അഷറഫ്, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മുത്തൻമാവ് കറുപ്പം വീട്ടിൽ ഷിഹാസ്, മുത്തൻമാവ് കറുത്തേടത്ത് നിബിൻ, പ്രവാസിയായ ഒരുമനയൂർ നാലകത്ത് ഹംസക്കുട്ടി എന്നിവർക്കെതിരെയാണ് കേസെടുത്ത് സമൻസ് അയക്കാൻ ഉത്തരവായത്.
നിരന്തരമായി സോഷ്യൽ മീഡിയ വഴി വസ്തുതവിരുദ്ധമായ പരാമർശങ്ങൾ ശബ്ദ സന്ദേശമായും ടെക്സ്റ്റ് സന്ദേശവുമായി പ്രചരിപ്പിക്കുകയും അതുവഴി വ്യക്തി, രാഷ്ട്രീയ, തൊഴിൽ തേജോവധം ലക്ഷ്യമാക്കിയുള്ള പ്രവർത്തനമാണ് പ്രതികൾ ചെയ്തതെന്ന അഭിഭാഷകനും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി. മുഹമ്മദ് ബഷീറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതികൾക്കെതിരെ സമൻസ് അയക്കാൻ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.