അടച്ചുപൂട്ടലില്‍നിന്ന് മികവിന്റെ കേന്ദ്രമായി എടക്കഴിയൂര്‍ ജി.എല്‍.പി സ്കൂള്‍
text_fieldsചാവക്കാട്: അടച്ചുപൂട്ടലില്‍നിന്ന് കരകയറി എടക്കഴിയൂര്‍ ഗവ. എൽ.പി സ്കൂള്‍ മികവിന്റെ വഴിയിലേക്ക്. ഡിജിറ്റൽ- എയര്‍കണ്ടീഷന്‍ സൗകര്യങ്ങളോടെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ന്ന എടക്കഴിയൂര്‍ എൽ.പി സ്കൂൾ ഈ മാസം 31ന് വൈകീട്ട് നാലിന് എന്‍.കെ. അക്ബര്‍ എം.എല്‍.എ നാടിന് സമർപ്പിക്കും. 125 വര്‍ഷത്തിലധികം ചരിത്രപാരമ്പര്യമുള്ള സ്കൂള്‍ ദേശീയപാതക്കരികില്‍ സ്വകാര്യഭൂമിയില്‍ ഓല ഷെഡിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
ഭൂവുടമകള്‍ തമ്മിലെ തര്‍ക്കത്തെ തുടര്‍ന്ന് നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കാതെ വിദ്യാലയം തകര്‍ച്ചയുടെ വക്കിലായിരുന്നു. നവീകരണം നടക്കാത്തതിനാലും പരിമിത പഠന സൗകര്യങ്ങളാലും വിദ്യാർഥികളുടെ എണ്ണവും കുറഞ്ഞു. 2002ല്‍ അടച്ചുപൂട്ടല്‍ നേരിടുന്ന വിദ്യാലയങ്ങളുടെ പട്ടികയില്‍ എടക്കഴിയൂര്‍ സ്കൂളിനെയും ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് വിവിധ ഘട്ടങ്ങളിലായി ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് ഫണ്ടുകള്‍, എം.എല്‍.എ, എം.പി, സര്‍ക്കാര്‍ ഫണ്ടുകള്‍ എന്നിവയുടെ സഹായത്തോടെ സ്വന്തമായി ഭൂമി കണ്ടെത്താനും ആവശ്യമായ കെട്ടിടങ്ങളുടെ നിർമാണം പൂര്‍ത്തിയാക്കാനും കഴിഞ്ഞു.
എന്നാല്‍, സ്മാര്‍ട്ട് ക്ലാസ് റൂം ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പുന്നയൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ 'എല്ലാ വിദ്യാലയങ്ങളും മികവിലേക്ക്' എന്ന പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് സ്കൂളിനെ നവീകരണത്തിന് തെരഞ്ഞെടുത്തത്. ഇതിന്റെ ഭാഗമായി 76.40 ലക്ഷം വകയിരുത്തി. 54 ലക്ഷം ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ വിദ്യാലയത്തിന്റെ ആദ്യഘട്ട നവീകരണം പൂര്‍ത്തിയാക്കിയത്.
എയര്‍ കണ്ടീഷന്‍ ചെയ്ത ഡിജിറ്റല്‍ ക്ലാസ് മുറികൾ, നിലവാരമുള്ള ശൗചാലയങ്ങള്‍, ഫർണിച്ചറുകൾ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളാണ് സ്കൂളില്‍ ഒരുക്കിയിട്ടുള്ളത്. ചാവക്കാട് ഉപജില്ലയില്‍ എയര്‍കണ്ടീഷനോട് കൂടിയ സമ്പൂർണ ഡിജിറ്റല്‍ സൗകര്യമുള്ള ആദ്യത്തെ വിദ്യാലയവും എടക്കഴിയൂര്‍ ഗവ. എൽ.പി സ്കൂളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.