പൊതുസ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിച്ചവർക്ക് 20,000 രൂപ പിഴ ചുമത്തി
text_fieldsചാവക്കാട്: പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥലത്ത് കൂടിയിട്ട് കത്തിച്ച അന്തർ സസ്ഥാന തൊഴിലാളികൾക്കെതിരെ 20,000 രൂപ പിഴ ചുമത്തി പുന്നയൂർ പഞ്ചായത്ത്. പഞ്ചായത്ത് 14ാം വാർഡ് എടക്കഴിയൂർ ബീച്ചിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്കെതിരെയാണ് പുന്നയൂർ പഞ്ചായത്ത് അധികൃതർ നടപടിയെടുത്തത്. 20,000 രൂപ പിഴ നിശ്ചയിച്ച് പഞ്ചായത്ത് സെക്രട്ടറി എൻ.വി. ഷീജ നോട്ടീസ് നൽകി. അതിഥി തൊഴിലാളികളായ ഇർഷാദലിയും സംഘവുമാണ് പഴയ തുണികളും പ്ലാസ്റ്റിക് മാലിന്യങ്ങളും കത്തിച്ചത്. സംഭവം കണ്ട നാട്ടുകാരാണ് പഞ്ചായത്ത് അധികൃതരെ അറിയിച്ചത്. അസി. സെക്രട്ടറി ഇൻചാർജ് വി.വി. ഗണപതി, ഹെൽത്ത് ഇൻസ്പെക്ടർ രോഹിണി സോമസുന്ദരൻ, വാർഡ് ക്ലർക്ക് ടി.വി. ശ്രീകുമാരി, ഐ.ആർ.ടി.സി കോഓഡിനേറ്റർ ബി.എസ്. ആരിഫ അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ച് ബോധ്യപ്പെട്ടതിനുശേഷം നോട്ടീസ് നൽകി ചാവക്കാട് പൊലീസിന് അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി എൻ.വി. ഷീജ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.