മത്സ്യത്തൊഴിലാളികൾ ആഴക്കടലിൽ കുടുങ്ങി; കരക്കെത്തിച്ച് ഫിഷറീസ് റെസ്ക്യൂ ടീം
text_fieldsചാവക്കാട്: ആഴക്കടലിൽ എൻജിൻ നിലച്ച് കുടുങ്ങിയ ബോട്ടും അഞ്ച് മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ടീം കരക്കെത്തിച്ചു. പൊന്നാനി സ്വദേശി സലാമിന്റെ ഉടമസ്ഥയിലുള്ള സൈനുമോൻ ബോട്ടാണ് കടലിൽ കുടുങ്ങിയത്.അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലേക്ക് ലഭിച്ച വിവരത്തെ തുടർന്ന് അസി. ഡയറക്ടർ എം.എഫ്. പോളിന്റെ നിർദ്ദേശത്തെ തുടർന്ന് ചേറ്റുവ റെസ് ക്യൂ ടീമാണ് തൊഴിലാളികളെ കരക്കെത്തിച്ചത്.
മത്സ്യ ബന്ധനത്തിനിടെ കടലിൽ വീണ് കാണാതായ അന്തർ സംസ്ഥാന തൊഴിലാളിക്ക് വേണ്ടിയുള്ള തിരച്ചിലിനിടയിലാണ് യന്ത്രത്തകരാറിനെ തുടർന്ന് ബോട്ട് കുടുങ്ങിയ വിവരം ഫിഷറീസ് റെസ് ക്യൂ ടീമിന് ലഭിച്ചത്. മുനക്കക്കടവിൽ നിന്ന് വടക്ക് പടിഞ്ഞാറ് കടലിൽ അഞ്ച് നോട്ടിക്കൽ മൈൽ അകലെയാണ് എൻജിൻ തകരാറിലായത്.
മറൈൻഎൻഫോസ് മെന്റ് ആൻഡ് വിജിലൻസ് ഉദ്യോഗസ്ഥരായ വി.എൻ. പ്രശാന്ത്കുമാർ, വി.എൻ. ഷൈബു, സീ റെസ്ക്യൂ ഗാർഡുമാരായ ബി.എച്ച്. ഷഫീക്ക്, സി.എൻ. പ്രമോദ്, പി.എം. ബോട്ട് സ്രാങ്ക് റഷീദ്, ഡ്രൈവർ പി.കെ. മുഹമ്മദ്, അഷറഫ് പഴങ്ങാടൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.