ചാവക്കാട് നഗരത്തിൽ ഇനി പട്ടിണിയില്ല; ഉച്ചയൂണുമായി പൊലീസ്
text_fieldsചാവക്കാട്: നഗരത്തിലെത്തുന്ന ദരിദ്രർക്കും അഗതികൾക്കും വിശപ്പകറ്റാൻ സ്റ്റേഷനു മുന്നിൽ ഉച്ചയൂണുമായി ചാവക്കാട് പൊലീസിെൻറ ജീവകാരുണ്യം. പൊലീസ് എസ്.എച്ച്.ഒ അനിൽ ടി. മേപ്പള്ളിയുടെ ആശയമാണ് വിശപ്പ് രഹിത ചാവക്കാട് പദ്ധതി. അദ്ദേഹത്തിെൻറ യാത്രയയപ്പ് ദിനത്തിൽ സ്റ്റേഷനു മുന്നിൽ ഫുഡ് ബാങ്ക് ബോക്സ് സ്ഥാപിച്ച് ഭക്ഷണപ്പൊതികൾ വെച്ചാണ് സഹപ്രവർത്തകർ ആശയം യാഥാർഥ്യമാക്കിയത്.
നിർധനർക്ക് പണം നൽകാതെ തന്നെ ഭക്ഷണം അതിൽ നിന്ന് എടുക്കാം. പൊലീസ് കാൻറീനിൽ തയാറാക്കുന്ന ഭക്ഷണമാണ് പൊതികളാക്കി നൽകുന്നത്. നിലവിൽ ഒരു ദിവസം മുപ്പതോളം ഭക്ഷണപ്പൊതികളാണ് ഫുഡ് ബാങ്കിൽ ലഭ്യമാകുക. വിശപ്പുരഹിത ചാവക്കാടിനായി ഫുഡ് ബാങ്ക് പദ്ധതിയിൽ സഹകരിക്കാൻ താൽപര്യമുള്ള പൊതുജനങ്ങൾക്കും ഭക്ഷണപ്പൊതികൾ സ്പോൺസർ ചെയ്യാം.
ചാവക്കാട് സ്റ്റേഷനിൽ അനിൽ ടി. മേപ്പിള്ളിക്ക് നൽകിയ യാത്രയയപ്പ് ചടങ്ങിൽ കുന്നംകുളം എ.സി.പി അനീഷ് വി. കോരത്ത് ഫുഡ് ബാങ്ക് പദ്ധതി ഉദ്ഘാടനം ചെയ്തു. എസ്.ഐമാരായ സി.കെ. നൗഷാദ്, അനിൽകുമാർ, സുനു, എ.എസ്.ഐമാരായ സജിത്ത്, ബിന്ദു രാജ്, സുധാകരൻ, ബാബു, സീനിയർ സി.പി.ഒമാരായ എം.എ. ജിജി, മുനീർ, സൗദാമിനി, ശരത്, ആഷിഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.