ഹിജാബ് നിരോധനം: പന്തം കൊളുത്തി പ്രതിഷേധം
text_fieldsചാവക്കാട്: കർണാടകയിൽ ഹിജാബ് നിരോധനം ശരിവെച്ച കോടതി വിധി മൗലിക അവകാശ ലംഘനമെന്നാരോപിച്ച് വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ജില്ല പ്രസിഡന്റ് ഉമൈറ ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ നദീറ കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ആരിഫ ബാബു, ഖദീജ മുഹമ്മദലി എന്നിവർ സംസാരിച്ചു. മുംതാസ് കരീം സ്വാഗതവും സുബൈറ റസാക്ക് നന്ദിയും പറഞ്ഞു. ബുഷ്റ അസലാം, ജൂനിത, ജസ്മി ഇസ്മായിൽ, ഹസീന അക്ബർ എന്നിവർ നേതൃത്വം നൽകി.
കുന്നംകുളം: ഹിജാബ് നിരോധനം ശരിവെച്ചതിൽ പ്രതിഷേധിച്ച് വിമൻ ജസ്റ്റിസ് ജില്ല കമ്മിറ്റി കുന്നംകുളം ജങ്ഷനിൽ പന്തംകൊളുത്തി പ്രതിഷേധം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം സുലേഖ അസീസ് ഉദ്ഘാടനം ചെയ്തു. കമ്മിറ്റിയംഗങ്ങളായ സമീറ നാസർ, ആരിഫ ബാബു, നദീറ, ഉമൈറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.