പ്രവാസിയുടെ വീട്ടിലെ കവർച്ച: പ്രതിയുമായി തെളിവെടുപ്പ് നടത്തി
text_fieldsചാവക്കാട്: തിരുവത്രയിൽ പ്രവാസിയുടെ അടച്ചിട്ട വീടിെൻറ വാതിൽ കുത്തിപ്പൊളിച്ച് 36 പവൻ കവർന്ന സംഭവത്തിൽ പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് വാടാനപ്പള്ളി രായംമരയ്ക്കാർ വീട്ടിൽ സുഹൈലുമായാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. ഇക്കഴിഞ്ഞ മൂന്നിനാണ് കടപ്പുറം കറുകമാട് സ്വദേശിയും ഖത്തർ പ്രവാസിയുമായ വലിയകത്ത് അഷ്റഫിെൻറ തിരുവത്രയിലെ വീട്ടിൽ കവർച്ച നടന്നത്.
സി.സി.ടി.വി കാമറ തകർത്ത ശേഷം വീടിെൻറ പിറകുവശത്തെ വാതിൽ പൊളിച്ച് അകത്തുകടന്ന് അലമാരയിൽനിന്ന് സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. വീട്ടുകാരെല്ലാവരും ആലപ്പുഴയിലായിരുന്നു താമസം. പ്രതിക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് ഇക്കഴിഞ്ഞ ദിവസം സുഹൈർ പൊന്നാനിയിലെ ഭാര്യ വീട്ടിൽനിന്ന് പിടിയിലാവുന്നത്. ഇയാൾക്കെതിരെ 15 സ്റ്റേഷനുകളിൽ മോഷണക്കേസുകളുണ്ട്.
സുഹൈലിനെ കൂടാതെ കേസിൽ രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ അനിൽകുമാർ ടി. മേപ്പിള്ളി, എസ്.ഐമാരായ യു.കെ. ഷാജഹാൻ, അനിൽ, എ.എസ്.ഐ ബിന്ദു രാജ്, സീനിയർ സി.പി.ഒ എം.എ. ജിജി, സി.പി.ഒമാരായ ശരത്ത്, ആഷിഷ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.