പ്രദേശവാസികളെ അവഗണിച്ച് യൂനിയനിൽ നിയമനം: എസ്.ടി.യുവിനെതിരെ മുസ്ലിം ലീഗ്
text_fieldsചാവക്കാട്: പുതുതായി ഒഴിവുവന്ന ചുമട്ടുതൊഴിലാളി ബോർഡിലേക്ക് എസ്.ടി.യു പ്രതിനിധിയായി ചാവക്കാട്ടുകാരെ തഴഞ്ഞ് തിരുവില്ലാമലയിൽനിന്നുള്ളയാളെ നാമനിർദേശം ചെയ്യാനുള്ള നേതൃത്വത്തിെൻറ തീരുമാനത്തിനെതിരെ എതിർപ്പുമായി മുസ്ലിം ലീഗ് നേതാവ്. ചാവക്കാട് പുതിയ പാലത്തിനു സമീപം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കയറ്റിറക്ക് ചുമട്ടുതൊഴിലാളി ബോർഡിലാണ് പുതിയ ഒഴിവുള്ളത്. നാല് തൊഴിലാളികളുടെ ഒഴിവുള്ളതിൽ സി.പി.എം, സി.എം.പി, കോൺഗ്രസ് തൊഴിലാളി സംഘടനയിൽ നിന്നാണ് മറ്റു മൂന്നുപേർ.
മുസ്ലിം ലീഗിന് കീഴിലുള്ള എസ്.ടി.യു ജില്ല നേതൃത്വമാണ് തിരുവില്ലാമല സ്വദേശിയെ തങ്ങളുടെ പ്രതിനിധിയായി കണ്ടെത്തിയത്. ചാവക്കാട്, കടപ്പുറം, ഒരുമനയൂർ, പുന്നയൂർ ഉൾപ്പെടെ ഗുരുവായൂർ മണ്ഡലത്തിൽ തന്നെ മുസ്ലിം ലീഗിെൻറയും യൂത്ത് ലീഗിെൻറയും പ്രവർത്തകരുള്ളപ്പോഴാണ് എസ്.ടി.യു നേതൃത്വം മണ്ഡലം മാറി ആളെയിറക്കുന്നതെന്നാണ് ലീഗ് പ്രവർത്തകരുടെ ആക്ഷേപം.
ഒഴിവുള്ള സ്ഥാനത്തേക്ക് ചാവക്കാട്ടുനിന്നുതന്നെ നിർധന കുടുംബത്തിെൻറ ഏക അത്താണിയായ ഒരു യൂത്ത് ലീഗ് പ്രവർത്തകെൻറ പേര് നൽകിയിട്ട് അതിൽ ഉറപ്പുപറഞ്ഞതാണ്. ആ ഉറപ്പാണ് ശനിയാഴ്ച ചേർന്ന യോഗത്തിൽ നേതാക്കൾ തകിടം മറച്ചതെന്ന് മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഫൈസൽ കാനാംപള്ളി 'മാധ്യമ'ത്തോട് പറഞ്ഞു. യോഗത്തിൽ നഗരസഭ, നിയോജക മണ്ഡലം എസ്.ടി.യു നേതാക്കളെയും ക്ഷണിച്ചിട്ടില്ല. തിങ്കളാഴ്ചക്ക് മുമ്പ് എസ്.ടി.യു നേതൃത്വത്തിെൻറ തീരുമാനം മാറ്റിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവും സമരങ്ങളും സംഘടിപ്പിക്കുമെന്നും ഫൈസൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.