ഒരുമനയൂരിൽ കുട്ടികളുൾപ്പടെ 10 പേർക്ക് കടന്നൽ കുത്തേറ്റു
text_fieldsചാവക്കാട്: ഒരുമനയൂരിൽ കുട്ടികളുൾപ്പടെ 10 പേർക്ക് കടന്നൽ കുത്തേറ്റു. മുത്തന്മാവ് കൂനംപുറത്ത് വീട്ടിൽ വാസുവിന്റ ഭാര്യ ശാരിക (38), മക്കളായ അതീന്ദ്രദേവ് (ഏഴ്), അഭിനവ് ദേവ് (മൂന്ന്), കുമ്പളത്തറ വീട്ടിൽ സുരേന്ദ്രൻ മകൻ നവനീത് (13), പ്രദേശവാസികളായ ഉണ്ണികൃഷ്ണൻ (52), ബാലൻ (53), 46 വയസ്സുള്ള തങ്കമണി (46), മണി, രാജൻ (45), എടക്കളത്തൂർ റൈജു (47) എന്നിവർക്കാണ് കുത്തേറ്റത്.
ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. മുത്തൻമാവ് സെന്ററിന് കിഴക്കു എ.കെ.ജി റോഡിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്കാണ് ആദ്യം കടന്നൽ കുത്തേറ്റത്. കുത്തേറ്റ കുട്ടികൾ നിലവിളിച്ച് വീടുകളിലേക്ക് ഓടിയെത്തുകയും ഇവർക്ക് പിന്നാലെ പറന്നെത്തിയ കടന്നലുകൾ വീട്ടുകാരെ ആക്രമിക്കുകയുമായിരുന്നു. വീടുകളിലേക്ക് പറന്നെത്തിയ കടന്നലുകളെ ഓല വീശിയാണ് അകറ്റിയത്. പരിക്കേറ്റവരെ ചികിത്സക്കായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.