കടപ്പുറം സൈക്ലോണ്‍; ഷെല്‍ട്ടര്‍ യാഥാർഥ്യമാകുന്നു
text_fieldsചാവക്കാട്: തീരദേശത്തിന് ആശ്വാസമായി കടപ്പുറത്തെ സൈക്ലോണ്‍ ഷെല്‍ട്ടര്‍ യാഥാർഥ്യമാകുന്നു. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ആയിരിക്കുമ്പോഴാണ് പദ്ധതിക്ക് തുടക്കമിട്ടത്. 3.63 കോടി ചെലവിൽ ദുരന്ത നിവാരണ അതോറിറ്റിയാണ് കടപ്പുറം അഞ്ചങ്ങാടിയിൽ സൈക്ലോണ്‍ ഷെല്‍ട്ടര്‍ നിർമിച്ചത്. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി.
കടലാക്രമണ ഭീഷണി നേരിടുന്ന തീരവാസികൾക്ക് അടിയന്തര ഘട്ടങ്ങളില്‍ ആശ്വാസമാകാനാണ് ഷെല്‍റ്റര്‍ നിർമിക്കുന്നത്. 600 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം കെട്ടിടത്തിലുണ്ട്. നിലവില്‍ അടിയന്തര സാഹചര്യങ്ങളില്‍ സമീപത്തെ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലുമാണ് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നത്. സൈക്ലോണ്‍ ഷെല്‍ട്ടര്‍ യാഥാർഥ്യമാകുന്നതോടെ ഇതിന് പരിഹാരമാകും.
877 ചതുരശ്ര മീറ്ററില്‍ മൂന്ന് നിലകളിലായാണ് കെട്ടിടം നിർമിച്ചത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമാണ ചുമതല. ഗ്രൗണ്ട് േഫ്ലാറില്‍ ഡൈനിങ് ഹാള്‍, വരാന്ത, വാഷ് ഏരിയ എന്നിവയും മറ്റ് നിലകളില്‍ രണ്ട് മുറികള്‍, വാഷ് ഏരിയ, ആറ് ടോയ്ലറ്റ് വീതവും സജ്ജീകരിച്ചിട്ടുണ്ട്. അവസാന ഘട്ട പണികൾ പൂര്‍ത്തീകരിച്ച് സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഉടന്‍ നാടിന് സമര്‍പ്പിക്കുമെന്ന് എന്‍.കെ. അക്ബര്‍ എം.എല്‍.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.