Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightയന്ത്രത്തകരാർ; കടലിൽ...

യന്ത്രത്തകരാർ; കടലിൽ കുടുങ്ങിയ വള്ളത്തിലെ 45 തൊഴിലാളികളെ കരക്കെത്തിച്ചു

text_fields
bookmark_border
Machine failure
cancel
camera_alt

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽ കു​ടു​ങ്ങി​യ വ​ള്ളം

ചാ​വ​ക്കാ​ട്: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ യ​ന്ത്രം ത​ക​രാ​റി​ലാ​യി ക​ട​ലി​ൽ കു​ടു​ങ്ങി​യ വ​ള്ള​വും 45 തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി ക​ര​ക്കെ​ത്തി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ന​ക്ക​ക​ട​വ് ഫി​ഷ് ലാ​ൻ​ഡി​ങ് സെ​ന്റ​റി​ൽ​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ അ​മ്പാ​ടി വ​ള്ള​മാ​ണ് ക​ട​ലി​ല്‍ കു​ടു​ങ്ങി​യ​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഫി​ഷ​റീ​സ്-​മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് റെ​സ്ക്യൂ സം​ഘ​മാ​ണ് നാ​ട്ടി​ക പ​ടി​ഞ്ഞാ​റ് 19 കി​ലോ​മീ​റ്റ​ർ അ​ക​ലെ​നി​ന്ന് ഇ​വ​രെ ക​ര​ക്കെ​ത്തി​ച്ച​ത്.

വ​ല​പ്പാ​ട് ഇ​രി​ങ്ങ​ത്തു​രു​ത്തി വീ​ട്ടി​ൽ പ്ര​സാ​ദി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ള്ള​മാ​ണ് അ​മ്പാ​ടി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 4.30ഓ​ടെ​യാ​ണ് വ​ള്ള​വും തൊ​ഴി​ലാ​ളി​ക​ളും ക​ട​ലി​ല്‍ കു​ടു​ങ്ങി​യ​താ​യി അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​നി​ൽ സ​ന്ദേ​ശം ല​ഭി​ച്ച​ത്.

ഫി​ഷ​റീ​സ് അ​സി. ഡ​യ​റ​ക്ട​ര്‍ എം.​എ​ഫ്. പോ​ളി​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെൻറ് ആ​ൻ​ഡ് വി​ജി​ല​ൻ​സ് വി​ങ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി.​എ​ൻ. പ്ര​ശാ​ന്ത്കു​മാ​ർ, വി.​എം. ഷൈ​ബു, റെ​സ്‌​ക്യൂ ഗാ​ര്‍ഡു​മാ​രാ​യ പ്ര​സാ​ദ്, അ​ൻ​സാ​ർ, ബോ​ട്ട് സ്രാ​ങ്ക് റ​സാ​ഖ്, എ​ൻ​ജി​ൻ ഡ്രൈ​വ​ർ റ​ഷീ​ദ് എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി​യ​ത്.

മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി കൃ​ത്യ​മാ​യി ന​ട​ത്താ​ത്ത​തും കാ​ല​പ്പ​ഴ​ക്കം വ​ന്ന യാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന​തു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കാ​ൻ കാ​ര​ണം. ഈ​യാ​ഴ്ച​ത​ന്നെ നാ​ലാ​മ​ത്തെ യാ​ന​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ക​ട​ലി​ൽ അ​ക​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FisheriesThrissur NewsMachine failure
News Summary - machine failure; 45 workers of the boat stuck in the sea were rescued
Next Story