മാധ്യമം ഹെൽത്ത് കെയറിന് നാഷണൽ ഹുദാ സ്കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്
text_fieldsചാവക്കാട്: മാരക രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്നവർക്ക് സാന്ത്വനമേകാൻ ‘മാധ്യമം’ തുടക്കം കുറിച്ച ഹെൽത്ത് കെയർ പദ്ധതിയിലേക്ക് ഒരുമനയൂർ നാഷണൽ ഹുദാ സെൻട്രൽ സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച 3,11,000 രൂപ മാധ്യമത്തിന് കൈമാറി. സ്കൂൾ മാനേജർ ടി. അബൂബക്കർ, പ്രിൻസിപ്പൽ പി.കെ. മുസ്തഫ എന്നിവരിൽനിന്ന് മാധ്യമം സർക്കുലേഷൻ മാനേജർ കെ.വി. അബ്ദുൽ ഗഫൂർ തുക ഏറ്റുവാങ്ങി. മാനേജർ പി. അബൂബക്കർ സ്വാഗതവും കോഓഡിനേറ്റർ കെ.വി. ഹസീന നന്ദിയും പറഞ്ഞു. മാനേജ്മെന്റ് പ്രതിനിധികളായ എ.ടി. മുസ്തഫ, കോയ ഹാജി, ബാബു നസീർ, മാധ്യമം ഹെൽത്ത് കെയർ പ്രതിനിധി ടി.എം. കുഞ്ഞുമുഹമ്മദ്, സർക്കുലേഷൻ ഡെവലപ്മെന്റ് ഓഫിസർ ഫസലുറഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ മുഹമ്മദ് തമീം ലുബ്ന, ഫൈസൽ ഫാത്തിമ സഫ എന്നിവർക്കും കൂടുതൽ തുക സമാഹരിച്ച ക്ലാസുകൾക്കും ഉപഹാരങ്ങൾ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.