ദേശീയപാത സ്ഥലമെടുപ്പ്; ജില്ല കലക്ടറുടെ നിസ്സംഗതക്കെതിരെ ഹൈകോടതി ഉത്തരവ്
text_fieldsചാവക്കാട്: ദേശീയപാത സ്ഥലമെടുപ്പിൽ ജില്ല കലക്ടറുടെ നിസ്സംഗതക്കെതിരെ ഹൈകോടതി ഉത്തരവ്. ചാവക്കാട് പഞ്ചവടി സ്വദേശി ധർമ്മരാജന്റെ പരാതിയിലാണ് ഹൈകോടതി ഉത്തരവിട്ടത്. ദേശീയപാത വികസനത്തിന് ധർമ്മരാജന്റെ സ്ഥലവും കെട്ടിടവും ഏറ്റെടുത്തിട്ടുണ്ട്.
എന്നാൽ കെട്ടിടത്തിന്റെ അളവ് സർവേയർ റിപ്പോർട്ടിൽ കുറച്ചാണ് കാണിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെ യഥാർഥ അളവും അതിന്റെ രേഖകളും ദേശീയ പാത അധികൃതർക്ക് അപേക്ഷാ മൂലം അറിയിച്ചിട്ടും നടപടിയുണ്ടായില്ല. തുടർന്ന് കെട്ടിടത്തിന്റെ അളവ് പുനർനിർണയം നടത്തി നടപടി സ്വീകരിക്കാൻ ദേശീയപാതയുടെ ആർബിറ്ററേറ്റർ എന്ന നിലയ്ക്ക് ജില്ല കലക്ടർക്ക് രേഖകൾ സഹിതം അപേക്ഷ നൽകി. കലക്ടറും ദേവരാജന്റെ അപേക്ഷയിൽ ഒരു നടപടിയും സ്വീകരിച്ചില്ല.
ഇതോടെ കെട്ടിടം പൊളിച്ചു മാറ്റുംമുമ്പ് സ്ഥലം പുനർനിർണയം നടത്തി കുറവുള്ള നഷ്ടപരിഹാര സംഖ്യ ലഭിക്കാൻ ധർമരാജൻ ഹൈകോടതിയിൽ ഹരജി നൽകുകയായിരുന്നു. അപേക്ഷ ഉടനടി പരിഗണിച്ച് കോടതി കെട്ടിടം അളന്ന് തിട്ടപെടുത്താൻ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.