വിവാഹനാളിൽ ക്ലബിലേക്ക് സൈക്കിൾ സമ്മാനിച്ച് നവദമ്പതികൾ
text_fieldsകടപുറം പഞ്ചായത്ത് വട്ടേക്കാട് മലർവാടി അഡോൾസൻറ് ക്ലബിലേക്ക് വലിയകത്ത് പുത്തൻപുരയിൽ നഹല ഉമ്മർ, ഷഹീൻ ഷംസുദ്ദീൻ ദമ്പതികൾ സൈക്കിൾ സമ്മാനിച്ചപ്പോൾ
ചാവക്കാട്: വിവാഹ ദിവസം സന്നദ്ധ സംഘടനക്ക് സൈക്കിൾ സമ്മാനിച്ച് നവദമ്പതികൾ. കടപ്പുറം പഞ്ചായത്ത് വട്ടേക്കാട് വാർഡിൽ 11ാം നമ്പർ അംഗൻവാടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മലർവാടി അഡോൾസൻറ് ക്ലബിലേക്കാണ് വലിയകത്ത് പുത്തൻപുരയിൽ നഹല ഉമ്മർ-ഷഹീൻ ഷംസുദ്ദീൻ ദമ്പതികൾ സൈക്കിൾ സമ്മാനിച്ചത്. കൗമാരക്കാരായ പെൺകുട്ടികൾക്കും സ്കൂൾ വിദ്യാർഥിനികൾക്കും ഈ ക്ലബ് സൈക്കിൾ സവാരി പരിശീലിപ്പിക്കും. കടപ്പുറം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.പി. മൻസൂർ അലി, അംഗൻവാടി ജീവനക്കാരി സുനില പ്രസാദ്, വി.പി. ഉമ്മർ, ആർ.വി. അബ്്ദുൽ ഹമീദ്, ആർ.വി. ഇബ്രാഹിം, വി.പി. മുഹമ്മദ്, ക്ലബ് ഭാരവാഹികളായ അമാന ആരിഫ്, ലിബ മുജീബ്, ഫിദ അഷറഫ് എന്നിവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.