ബീച്ച് ടൂറിസത്തെ ഇതരസംസ്ഥാന ലോബികൾ തകർക്കാൻ ശ്രമിക്കുന്നു- മന്ത്രി മുഹമ്മദ് റിയാസ്
text_fieldsചാവക്കാട്: സംസ്ഥാനത്തെ ബീച്ച് ടൂറിസത്തെ ഇതരസംസ്ഥാന ലോബികൾ തകർക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കടപ്പുറം സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്യുയുകയായിരുന്നു മന്ത്രി. കേരളത്തിലെ ബീച്ച് ടൂറിസത്തെ തകർക്കാർ ചില ലോബികൾ ശ്രമിക്കുന്നുണ്ടെങ്കിലും അതിനെ ജനകീയമാക്കുന്ന പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്.
ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജിനെ കുറിച്ചും അപവാദ പ്രചരണമുണ്ടായതായെന്നും മന്ത്രി പറഞ്ഞു. എൻ.കെ.അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫയർ ബോർഡ് ചെയർമാൻ കെ.വി. അബ്ദുൽ ഖാദർ മുഖ്യതിഥിയായി. പി.ഡബ്ല്യു.ഡി. സൂപ്രണ്ടിങ് എൻജിനീയർ വി.കെ. ശ്രീമാല റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി. സുരേന്ദ്രൻ, ജാസ്മിൻ ഷഹീർ, സാലിഹ ഷൗക്കത്ത്, വാർഡ് മെംബർ ശുഭ ജയൻ, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, ഡിസാസ്റ്റർ മാനേജ്മെൻ്റ് ഡെപ്യൂട്ടി കലക്ടർ ബി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. തീരദേശ മേഖലയിലെ കടലാക്രമണ ഭീഷണി നേരിടുന്ന ജനങ്ങള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ആശ്വാസമാകാന്‍ ഷെല്‍ട്ടര്‍ ഉപകരിക്കും. 600 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം കെട്ടിടത്തിലുണ്ട്. പ്രദേശത്തെ ജനങ്ങളുടെ നിരവധി വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ സഫലമാകുന്നത്.നിലവില്‍ അടിയന്തിര സാഹചര്യങ്ങളില്‍ സമീപത്തെ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലുമാണ് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നത്. സൈക്ലോണ്‍ ഷെല്‍ട്ടര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇതിന് പരിഹാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.