ഓപറേഷൻ പി ഹണ്ട്: മൂന്ന് വീടുകളിൽ റെയ്ഡ്; മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു
text_fieldsചാവക്കാട്: ഓപറേഷൻ പി ഹണ്ടിെൻറ ഭാഗമായി കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്ന സംഭവത്തിൽ മൂന്നു വീടുകളിൽ ചാവക്കാട് പൊലീസിെൻറ മിന്നൽ പരിശോധന. ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച മൂന്നു ഫോണുകളും പൊലീസ് പിടിച്ചെടുത്തു.
കടപ്പുറം അഞ്ചങ്ങാടി, പുത്തൻകടപ്പുറം, ഇരട്ടപ്പുഴ എന്നിവിടങ്ങളിലെ വീടുകളിലാണ് പൊലീസ് പരിശോധന നടത്തിയത്. സൈബർ സെല്ലിെൻറ സഹായത്തോടെയാണ് പരിശോധന നടത്തിയത്. പരിശോധന തുടരുമെന്ന് ചാവക്കാട് പൊലീസ് അറിയിച്ചു.
ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.പി. ജയപ്രസാദ്, എസ്.ഐ രാജേഷ്, വനിത സി.പി.ഒമാരായ ഗീത, ഷൗജത്ത്, സുശീല, സൗദാമിനി, സി.പി.ഒമാരായ ശരത്ത്, ആഷിഷ്, ഷൈജു, ചാവക്കാട് സൈബർ സെൽ ഉദ്യോഗസ്ഥരായ സജീഷ്, ശരത്ത്, വിനു കുര്യാക്കോസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.