മന്ത്രിയെത്തും മുമ്പേ റോഡ് നവീകരണം; കുഴി അടക്കാനുള്ള ശ്രമം തടഞ്ഞു
text_fieldsചാവക്കാട്: മന്ത്രി വരുന്നതിനു മുമ്പായി കുടിവെള്ള പൈപ്പ് ശരിയാക്കാതെ നഗരത്തിലെ റോഡിലെ കുഴി അടക്കാനുള്ള ശ്രമം ബി.ജെ.പി പ്രവർത്തകർ തടഞ്ഞു.ചാവക്കാട് സെൻററിൽ െഗയിൽ ഗ്യാസ് പദ്ധതിക്കായി കുഴിച്ച കുഴിയോട് ചേർന്നുണ്ടായിരുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയാണ് വെള്ളം ഒഴുകുന്നത്. പൈപ്പ് പൊട്ടി ഒന്നര മാസമായി വെള്ളം ഒഴുകുന്നത് നിരവധി തവണ പരാതിപ്പെട്ടിട്ടും പി.ഡബ്ല്യു.ഡിയോ വാട്ടർ അതോറിറ്റിയോ നടപടി കൈക്കൊണ്ടിട്ടില്ലെന്ന് പ്രവർത്തകർ ആരോപിച്ചു. ശനിയാഴ്ചയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വരുന്നത്. അൻമോൽ മോത്തി, ജയതിലകൻ കുപ്പേരി, തെക്കൻ പ്രകാശൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് ഗുരുവായൂരിൽ
ഗുരുവായൂർ: ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ശനിയാഴ്ച ഗുരുവായൂരിൽ. കെ.ടി.ഡി.സിയുടെ നവീകരിച്ച ആഹാർ റസ്റ്ററൻറ് ഉച്ചക്ക് ഒന്നിന് ഉദ്ഘാടനം ചെയ്യും. നേരത്തെ ടാമറിൻറ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന റസ്റ്ററൻറാണ് നവീകരിച്ച് പേര് മാറ്റിയത്. എ.സി, നോൺ എ.സി മുറികൾ, വിവാഹ ഹാൾ, പാർക്കിങ് സൗകര്യം എന്നിവയുണ്ട്. ബ്രാൻഡ് ചെയ്തത ആഹാർ റസ്റ്ററൻറുകൾ സംസ്ഥാനത്തുടനീളം തുറക്കുന്നതിെൻറ ഭാഗമായാണ് ഗുരുവായൂരിലും ആരംഭിക്കുന്നത്.
പാറശാല, വടകര, മുണ്ടക്കയം, നല്ലേപ്പാറ, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിൽ ആഹാർ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. എൻ.കെ. അക്ബർ എം.എൽ.എ, നഗരസഭ അധ്യക്ഷൻ എം. കൃഷ്ണദാസ് എന്നിവർ സംബന്ധിക്കും. ഉച്ചക്ക് 12ന് ചേറ്റുവ കോട്ടയും 12.30ന് ചക്കംകണ്ടം കായൽ പ്രദേശവും രണ്ടിന് ആനത്താവളവും മന്ത്രി സന്ദർശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.