Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightനോവായി മുഹ്​സിന്‍റെ...

നോവായി മുഹ്​സിന്‍റെ പരീക്ഷഫലം; എ​ഴു​താ​ത്ത അ​വ​സാ​ന പ​രീ​ക്ഷ​യൊ​ഴി​കെ എ​ല്ലാ വി​ഷ​യ​ത്തി​ലും ജ​യം

text_fields
bookmark_border
നോവായി മുഹ്​സിന്‍റെ പരീക്ഷഫലം; എ​ഴു​താ​ത്ത അ​വ​സാ​ന പ​രീ​ക്ഷ​യൊ​ഴി​കെ എ​ല്ലാ വി​ഷ​യ​ത്തി​ലും ജ​യം
cancel
Listen to this Article

ചാ​വ​ക്കാ​ട്: എ​ഴു​തി​യ വി​ഷ​യ​ങ്ങ​ളി​ലെ​ല്ലാം വി​ജ​യി​ച്ച സ​ഹ​പാ​ഠി​യു​ടെ വേ​ർ​പാ​ട് കൂ​ട്ടു​കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും നോ​വാ​യി മാ​റി. ഏ​പ്രി​ൽ 28നാ​ണ്​​ തെ​ക്ക​ൻ പാ​ല​യൂ​ർ മ​ങ്ങേ​ട​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ മു​ഹ്​​സി​ൻ (16) മ​രി​ച്ച​ത്.

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഐ.​ടി മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ് ദു​ര​ന്ത​മെ​ത്തു​ന്ന​ത്. ക​ഴു​ത്താ​ക്ക​ൽ പാ​ല​ത്തി​ന​ടു​ത്ത് ബ​ണ്ടി​നോ​ട് ചേ​ർ​ന്ന പു​ഴ​ക്ക് സ​മീ​പ​ത്തെ ച​ളി നി​റ​ഞ്ഞ പ​ത്താ​ഴ​ക്കു​ഴി​യി​ൽ ഇ​റ​ങ്ങി​യ അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ളി​ൽ മ​രി​ച്ച മൂ​ന്നു​പേ​രി​ലൊ​രാ​ളാ​ണ് മു​ഹ്​​സി​ൻ. തെ​ക്ക​ൻ പാ​ല​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ മ​ന​യം​പ​റ​മ്പി​ൽ ഷ​ണാ​ദി​ന്‍റെ മ​ക​ൻ വ​രു​ൺ (18), മ​ന​യം​പ​റ​മ്പി​ൽ സു​നി​ലി​ന്‍റെ മ​ക​ൻ സൂ​ര്യ (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച ര​ണ്ടു​പേ​ർ.

പ​രീ​ക്ഷ​യു​ള്ള​തി​നാ​ൽ വീ​ട്ടി​ൽ പ​റ​യാ​തെ​യാ​ണ് മു​ഹ്​​സി​ൻ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ബ​ണ്ടി​ന്​ സ​മീ​പ​ത്തേ​ക്ക് പോ​യ​ത്. ആ ​യാ​ത്ര മ​ര​ണ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. എം.​ആ​ർ.​ആ​ർ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് മു​ഹ്​​സി​ൻ പ​ഠി​ച്ചി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLC ResultsThrissur NewsSSLC Results 2022
Next Story