'വേണ്ടത്ര വിലവെക്കുന്നില്ല'; ലീഗ് നേതാവ് സി.പി.എമ്മിൽ ചേർന്നു
text_fieldsചാവക്കാട്: ഗുരുവായൂർ നിയോജകമണ്ഡലം ട്രഷറർ എന്ന നിലയിൽ പഞ്ചായത്ത് ഭാരവാഹികളോ പ്രവർത്തകരോ വിലകൽപിക്കുകയോ താനുമായി കൂടിയാലോചന നടത്തുകയോ ചെയ്യുന്നില്ലെന്നാരോപിച്ച് മുസ്ലിം ലീഗ് നേതാവ് പാർട്ടി വിട്ടു. അണ്ടത്തോട് സ്വദേശിയും പുന്നയൂർക്കുളം പഞ്ചായത്ത് മുൻ അംഗവുമായ വി.കെ. യൂസഫാണ് ലീഗ് വിട്ട് സി.പി.എമ്മിൽ ചേർന്നത്. വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
പുന്നയൂർക്കുളം പഞ്ചായത്തിലെ മുസ്ലിം ലീഗ് ചില വ്യക്തികളിൽ നിക്ഷിപ്തമാണ്. പഞ്ചായത്ത് ഭരണസമിതിക്കെതിരെ മൂന്നര വർഷം മിണ്ടാതിരുന്നു. ലീഗ് മുൻ പഞ്ചായത്ത് പ്രസിഡൻറ് അഹമ്മദ് മുഹ്യിദ്ദീൻ, പ്രവർത്തകൻ അബൂബക്കർ തൈപ്പറമ്പിൽ എന്നിവരും നേതൃത്വത്തിെൻറ അവഗണനയിൽ പ്രതിഷേധിച്ച് രാജിവെച്ചതായി അദ്ദേഹം അറിയിച്ചു.
അതേസമയം, വി.കെ. യൂസഫിെൻറ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എ.കെ. മൊയ്തുണ്ണി പറഞ്ഞു. ഗുരുവായൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളിൽ പ്രധാനപ്പെട്ട പദവിയായ ട്രഷറർ സ്ഥാനത്ത് അദ്ദേഹമെത്തിയത് പഞ്ചായത്ത് കമ്മിറ്റിയുടെ ശ്രമഫലമായാണ്. പിന്നീട് പഞ്ചായത്ത് കമ്മിറ്റിയിലെ വൈസ് പ്രസിഡൻറ് സ്ഥാനവും അദ്ദേഹത്തിനു നൽകിയെന്നും മൊയ്തുണ്ണി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.