തിരുവത്ര സംഘർഷം: അഞ്ച് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ
text_fieldsചാവക്കാട്: തിരുവത്ര ചീനിച്ചുവട്ടിൽ സി.പി.എം - ലീഗ് സംഘർഷത്തെ തുടർന്ന് അഞ്ച് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. തെരുവത്ത് ഹൗസ് ഫാരിസ് (27), ചിങ്ങാനത്ത് ഹൗസ് അക്ബർ (27), തൊണ്ടൻപിരി ബാദുഷ (36), പാണ്ടികശാല പറമ്പിൽ നാസർ (24), ചാലിൽ മിദിലാജ് (20 ) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.
ആക്രമണത്തിൽ ലീഗ് പ്രവർത്തകരായ വി. മിദിലാജ്, കെ.എ. അനസ്, ഇഖ്ബാൽ, സുഹൈൽ, സുഹൈർ എന്നിവർക്കാണ് പരിക്കേറ്റത്. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിടെ ലീഗ് ഓഫിസിനു മുകളിൽ കയറി സി.പി.എം പ്രവർത്തകർ പാർട്ടി പതാക വീശിയെന്നാരോപിച്ച് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലാണ് സംഘർഷമുണ്ടായത്.
എന്നാൽ പന്തം കൊളുത്തി പ്രകടനവുമായെത്തി ലീഗ് പ്രവർത്തകർ പ്രകോപനം സൃഷ്ടിക്കുകയും ബ്രാഞ്ച് മുൻ സെക്രട്ടറിയെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്നായിരുന്നു സി.പി.എം ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.