കന്നിവോട്ടിെൻറ കൈ മഷിയടയാളത്തിനുള്ള കാത്തിരിപ്പിൽ രണ്ട് പ്രവാസികൾ
text_fieldsചാവക്കാട്: കന്നിവോട്ടിനായുള്ള കാത്തിരിപ്പിൽ രണ്ട് പ്രവാസികൾ. പ്രവാസ കാലത്ത് പൗരത്വത്തിെൻറ ആധികാരിക രേഖ പാസ്പോർട്ടായിരുന്നുവെങ്കിലും നാട്ടിൽ പൗരെൻറ അവകാശമായി, ജനാധിപത്യത്തിെൻറ ഒപ്പം നിൽക്കാൻ ആദ്യമായി വോട്ട് ചെയ്യാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് ഒരുമനയൂർ മുത്തമ്മാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വലിയകത്ത് പെരും വീട്ടിൽ സുലൈമാനും (65) ചാവക്കാട് റസാഖ് ആലുംപടിയും (54).
ഡിസംബർ ആറിന് 65 തികഞ്ഞപ്പോഴാണ് സുലൈമാന് വോട്ടവകാശം ലഭിക്കുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട്. ജീവിതം കരുപ്പിടിപ്പിക്കാൻ 14ാം വയസ്സിൽ ബോംെബയിലേക്ക് വണ്ടി കയറിയ സുലൈമാൻ ഓരോ തെരഞ്ഞെടുപ്പുകളേയും ദൂരെ നിന്നാണ് കണ്ടറിഞ്ഞത്. കഴിഞ്ഞ ജനുവരിയിൽ അവധിക്കെത്തിയതാണ് നാട്ടിൽ. അവധി തീരുംമുമ്പ് കോവിഡും ലോക്ഡൗണും വന്നെത്തിയതോടെ തിരിച്ചുപോക്ക് നീണ്ടു. ഒരുമനയൂർ പഞ്ചായത്ത് ഏഴാം വാർഡിലാണ് സുലൈമാെൻറ ബൂത്ത്.
സമൂഹ മാധ്യമത്തിലെ സ്ഥിരം സാന്നിധ്യമായ റസാഖ് ആലുംപടി കഴിഞ്ഞ ആഴ്ചയാണ് പ്രവാസം അവസാനിപ്പിച്ച് സകുടുംബം തിരിച്ചെത്തിയത്. നഗരസഭ പുന്ന ആറാം വാർഡിലാണ് റസാഖിെൻറ കന്നിവോട്ട്. ഷാർജയിൽ 25 വർഷത്തോളം പ്രവാസിയായിരുന്നു റസാഖ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.