അപകടത്തിൽെപടുന്ന വാഹനങ്ങൾ ദേശീയപാതക്ക് ബാധ്യതയാകുന്നു
text_fieldsചാവക്കാട്: ദേശീയപാതയിൽ അപകടത്തിൽ പെടുന്ന വാഹനങ്ങൾ റോഡുവക്കിൽനിന്ന് മാറ്റാത്തത് യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നു. ദേശീയപാത ചാവക്കാട്-പൊന്നാനി റൂട്ടിൽ മന്ദലാംകുന്ന് സെന്ററിൽ ഉൾപ്പടെയുണ്ടായ അപകടത്തിലെ വാഹനങ്ങളാണ് റോഡുവക്കിൽ നിർത്തിയിട്ടിരിക്കുന്നത്. കഴിഞ്ഞ സെപ്തംബർ അഞ്ചിന് നടൻ ജോയ് മാത്യു സഞ്ചരിച്ച കാറുമായി കൂട്ടിയിടിച്ച പെട്ടി ഓട്ടോ ആണ് മന്ദലാംകുന്ന് സെന്ററിൽ ഏഴ് മാസമായിട്ടും മാറ്റാതെയിട്ട വാഹനങ്ങളിലൊന്ന്.
അപകടസമയത്തുണ്ടായിരുന്ന സാധനങ്ങൾ പിന്നീട് മാറ്റിയെങ്കിലും വാഹനം റോഡുവക്കിൽ തന്നെ ഇട്ടിരിക്കുകയാണ്. ഈ ഭാഗത്ത് നിരവധി തവണ വാഹനാപകടങ്ങൾ ഉണ്ടായിട്ടുള്ളതാണ്. താമരശ്ശേരി സ്വദേശിയാണ് ഈ വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ ഇയാൾക്കും പരിക്കേറ്റിയിരുന്നു. കൂടാതെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ കഴിഞ്ഞ മാസം അപകടത്തിൽ പെട്ട പിക്കപ്പ് വാനുമുണ്ട്. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന പാലത്തിനോടു ചേർന്ന സർവിസ് റോഡിലാണ് പിക്കപ്പ് മറിഞ്ഞു കിടക്കുന്നത്. ഒപ്പം അപകടത്തിൽപ്പെട്ട ടാങ്കർ ലോറി ഏതാനും ആഴ്ചകൾക്കു ശേഷം മാറ്റിയെങ്കിലും പിക്കപ്പ് അപകട സ്ഥലത്ത് തന്നെയിട്ടിരിക്കുകയാണ്. മറ്റു വാഹനങ്ങൾക്കും കാൽ നടയാത്രികർക്കും അപകട ഭീഷണിയാണീ വാഹനങ്ങൾ. ഇവ ഒഴിഞ്ഞ ഭാഗത്തേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.