കോഴ വിവാദം: ചേലക്കര കോൺഗ്രസിൽ പൊട്ടിത്തെറി
text_fieldsചേലക്കര: സഹകരണ ബാങ്ക് നിയമനത്തിന് കോഴ വാങ്ങിയതിന്റെ ഫോൺ സംഭാഷണ വിവാദത്തിൽ പൊട്ടിത്തെറിച്ച് ചേലക്കരയിലെ കോൺഗ്രസ്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിനെതിരെ ഉയർന്ന ആരോപണം കൂടുതൽ നേതാക്കളിലേക്കും ഘടകകക്ഷികളിലേക്കും വ്യാപിച്ചു.
മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.എം. അമീർ സഹകരണ ബാങ്ക് നിയമനത്തിന് 14 ലക്ഷം വാങ്ങിയെന്ന ശബ്ദരേഖ പുറത്തുവന്നു. ഡി.സി.സി ജനറൽ സെക്രട്ടറി ജോണി മണിച്ചിറ പറയുന്നതായുള്ള ശബ്ദരേഖയാണ് വള്ളത്തോൾ നഗർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. നാരായണൻകുട്ടി പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം കിള്ളിമംഗലം സർവിസ് സഹകരണ ബാങ്ക് നിയമനത്തിന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടുള്ള ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ ബ്ലോക്ക് മണ്ഡലം പ്രസിഡന്റ് സ്ഥാനം ടി.എം. കൃഷ്ണൻ രാജിവെച്ചു.
തെന്നയും പാർട്ടിെയയും സമൂഹത്തിൽ അപകീർത്തിെപ്പടുത്താൻ കോൺഗ്രസിലെ ചില നേതാക്കൾ മാധ്യമങ്ങളിൽ അനവസരത്തിൽ നടത്തിയ പ്രസ്താവനകൾ നിയന്ത്രിക്കാൻ തക്കസമയത്ത് പാർട്ടി നേതൃത്വം ഇടപെടാത്തതിനാൽ സ്ഥാനം രാജിവെച്ചതായി ടി.എം. കൃഷ്ണൻ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. ഇതോടെ ചേലക്കരയിലെ ഗ്രൂപ്പുപോര് മറനീക്കി പുറത്തുവന്നു.
സർക്കാറിന്റെ പിൻവാതിൽ നിയമനത്തിനെതിരെ പ്രതിഷേധവുമായി ബ്ലോക്ക്തലത്തിൽ ജാഥ നടത്താനിരിക്കെ സ്വന്തം കോഴക്കേസിൽ കുഴഞ്ഞുമറിയുകയാണ് കോൺഗ്രസ്. നേതാക്കൾക്കെതിരെ പാഞ്ഞാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.കെ. വാസുദേവനും വള്ളത്തോൾ നഗർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. നാരായണൻകുട്ടിയുടെ നേതൃത്വത്തിൽ ഒരുവിഭാഗവും ശക്തമായ ആരോപണങ്ങളുമായി രംഗത്തുവന്നു.
ഇതിനിടെ, യൂത്ത് കോൺഗ്രസും നേതൃത്വത്തിനെതിരെ രംഗത്തെത്തി. പാഞ്ഞാള്‍ മള്‍ട്ടി പര്‍പ്പസ് സഹകരണസംഘത്തിലെ നിയമനത്തിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പരാതി ഉയർത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തഴഞ്ഞ് ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യക്ക് ജോലി നല്‍കിയെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റിന് യൂത്ത് കോൺഗ്രസ് പരാതി അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.