പലിശ മുടങ്ങിയതിന് വധഭീഷണി; കൊള്ളപ്പലിശക്കാരൻ അറസ്റ്റിൽ
text_fieldsചേലക്കര: പലിശ മുടങ്ങിയതിന് വധഭീഷണി. കൊള്ളപ്പലിശക്കാരൻ അറസ്റ്റിൽ. പുലാക്കോട് ചെമ്മങ്ങാട്ട് കുന്നത്ത് അനിൽകുമാർ (44) ആണ് അറസ്റ്റിലായത്. പുലാക്കോട് സ്വദേശിയായ വിനോദിന്റെ പരാതിയെ തുടർന്നാണ് ചേലക്കര സി.ഐ ഇ. ബാലകൃഷ്ണൻ ഇയാളെ അറസ്റ്റ് ചെയ്തത്.
അനിൽകുമാറിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ മൂന്ന് ആധാരങ്ങളും രണ്ട് ചെക്ക് ലീഫും പിടിച്ചെടുത്തു. രണ്ടു വർഷം മുമ്പാണ് വിനോദ് അനിൽകുമാറിന്റെ പക്കൽനിന്ന് ഒന്നര ലക്ഷം രൂപ 10 ശതമാനം പലിശക്ക് വാങ്ങിയത്. പിന്നീട് മുടങ്ങിയ പലിശയും ചേർത്ത് മൂന്നര ലക്ഷം രൂപയായി. ഇതിന് മാസം 35,000 വെച്ച് പലിശയിനത്തിൽ വിനോദ് 10 ലക്ഷത്തോളം രൂപ അനിൽകുമാറിന് കൊടുത്തതായി പറയുന്നു.
രണ്ടു മാസത്തെ പലിശ മുടങ്ങിയപ്പോഴാണ് അനിൽകുമാർ വധഭീഷണി മുഴക്കിയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.