മന്ത്രി ഇവിടെ നിൽക്കട്ടെ, രമ്യ പാർലമെന്റിൽ പോകട്ടെ -വി.ഡി. സതീശൻ
text_fieldsചേലക്കര: മന്ത്രി കെ. രാധാകൃഷ്ണൻ ഇവിടെത്തന്നെ നിക്കട്ടെയെന്നും രമ്യ ഹരിദാസ് പാർലിമെന്റിൽ പോകട്ടെയെന്നും വി.ഡി. സതീശൻ. ആലത്തൂർ ലോക്സഭ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് പറഞ്ഞു അധികാരത്തിൽ കയറിയ മോദിയുടെ പൊലീസ് കർഷകരെ റോഡിൽ തല്ലിച്ചതക്കുകയാണ്. കർഷക ആത്മഹത്യയുടെ പ്രവാഹമാണെന്നും സതീശൻ പറഞ്ഞു. യു.ഡി.എഫ് ജില്ല ചെയർമാൻ എം.പി. വിൻസെന്റ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി രമ്യ ഹരിദാസ്, ഡി.സി.സി പ്രസിഡന്റ് ജോസ് വളളൂർ, യു.ഡി.എഫ് നേതാക്കളായ, സി.എച്ച്. റഷീദ്, സി.എ. മുഹമ്മദ് ബഷീർ, ജോൺ ആടുപാറ, വി.എസ്. വിജയരാഘവൻ, ജോസഫ് ചാലിശ്ശേരി, ജെബി മേത്തർ എം.പി എന്നിവർ സംസാരിച്ചു.
എൽ.ഡി.എഫ് പഞ്ചായത്ത് കൺവെൻഷൻ
പഴയന്നൂർ: എൽ.ഡി.എഫ് പഞ്ചായത്ത് കൺവെൻഷൻ എ.സി. മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.എസ്. സുകുമാരൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം പി.എ. ബാബു, സി.പി.എം പഴയന്നൂർ ലോക്കൽ സെക്രട്ടറി ശോഭന രാജൻ, സി.പി.ഐ ജില്ല കൗൺസിൽ അംഗം അരുൺ കാളിയത്ത്, കേരള കോൺഗ്രസ് (മാണി) ജില്ല സെക്രട്ടറി ഷാജി ആനിത്തോട്ടം, കേരള കോൺഗ്രസ് ജില്ല സെക്രട്ടറി വി. സുമീഷ്, സി.പി.എം ചേലക്കര ഏരിയ സെക്രട്ടറി കെ. നന്ദകുമാർ, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ദീപ എസ്. നായർ, സി.പി.എം ചേലക്കര ഏരിയ കമ്മിറ്റിയംഗം കെ.എം. അസീസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.