Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChelakkarachevron_rightനവകേരളസദസ്സിൽ...

നവകേരളസദസ്സിൽ തീർപ്പാക്കിയ ഇളവ് അനുവദിച്ചില്ലെന്ന്; ബാങ്കിനെതിരെ പരാതി

text_fields
bookmark_border
നവകേരളസദസ്സിൽ തീർപ്പാക്കിയ ഇളവ് അനുവദിച്ചില്ലെന്ന്; ബാങ്കിനെതിരെ പരാതി
cancel

ചേ​ല​ക്ക​ര: ന​വ​കേ​ര​ള സ​ദ​സ്സി​ൽ തീ​ർ​പ്പാ​ക്കി​യ വാ​യ്പാ തി​രി​ച്ച​ട​വ് ഇ​ള​വി​നാ​യി ബാ​ങ്കി​ലെ​ത്തി​യ ഇ​ട​പാ​ടു​കാ​ര​ന് ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ക​യും പ​ര​സ്യ​മാ​യി അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി. കേ​ര​ള ബാ​ങ്ക് പ​ഴ​യ​ന്നൂ​ർ ശാ​ഖ​ക്കെ​തി​രെ​യാ​ണ് പ​ഴ​യ​ന്നൂ​ർ കു​മ്പ​ള​ക്കോ​ട് അ​ളി​ഞ്ഞോ​ട്ടി​ൽ വീ​ട്ടി​ൽ സു​ധ ശ​ശി മു​ഖ്യ​മ​ന്ത്രി​ക്കും സ​ഹ​ക​ര​ണ മ​ന്ത്രി​ക്കും കേ​ര​ള ബാ​ങ്ക് ചെ​യ​ർ​മാ​നും പ​രാ​തി ന​ൽ​കി​യ​ത്. സു​ധ കേ​ര​ള ബാ​ങ്കി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്തി​രു​ന്നു.

ഇ​തി​ൽ തി​രി​ച്ച​ട​വി​ൽ ഇ​ള​വ് തേ​ടി​യാ​ണ് ന​വ​കേ​ര​ള സ​ദ​സ്സി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​ത്. 2,65,243 രൂ​പ​യാ​യി​രു​ന്നു അ​ട​ക്കാ​ൻ ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന​ത്. ന​വ​കേ​ര​ള​സ​ദ​സ്സി​ലെ അ​പേ​ക്ഷ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​വ​കേ​ര​ളീ​യം ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജ​നു​വ​രി 31ന​കം ബാ​ങ്ക് ശാ​ഖ​യി​ലെ​ത്തി പ​ര​മാ​വ​ധി ഇ​ള​വു​ക​ൾ കൈ​പ്പ​റ്റാ​മെ​ന്ന് അ​റി​യി​ച്ച് സ​ഹ​ക​ര​ണ ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു. ഈ ​ക​ത്തു​മാ​യി വാ​യ്പ തി​രി​ച്ച​ട​വി​നാ​യി കേ​ര​ള ബാ​ങ്കി​ന്റെ പ​ഴ​യ​ന്നൂ​ർ ശാ​ഖ​യി​ലെ​ത്തി​യ സു​ധ​യു​ടെ ഭ​ർ​ത്താ​വ് ശ​ശി മാ​നേ​ജ​ർ​ക്ക് ക​ത്ത് കൈ​മാ​റി വാ​യ്പ തി​രി​ച്ച​ട​വ് അ​റി​യി​ച്ച​പ്പോ​ൾ ഇ​ള​വ് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞ് നോ​ട്ടീ​സ് വ​ലി​ച്ചെ​റി​യു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BankComplaintThrissur NewsNavakerala Sadas
News Summary - The concession decided in the Navakerala sadas was not granted; Complaint against the bank
Next Story