കാഴ്ചവിരുന്നൊരുക്കി ക്ഷേത്രവളപ്പിലെ ചെണ്ടുമല്ലിപ്പൂക്കൾ
text_fieldsകയ്പമംഗലം: പൂത്തുലഞ്ഞ് ക്ഷേത്രവളപ്പിലെ ചെണ്ടുമല്ലി കൃഷി. പെരിഞ്ഞനം പള്ളിയിൽ ഭഗവതി ക്ഷേത്രത്തിലാണ് ചെണ്ടുമല്ലിപ്പൂക്കൾ കൗതുകക്കാഴ്ചയാകുന്നത്. ക്ഷേത്രത്തിലെ സഹായിയും വീട്ടമ്മയുമായ ശാന്ത കൃഷ്ണനാണ് ചെണ്ടുമല്ലി കൃഷി ചെയ്ത് മികച്ച വിളവൊരുക്കി യത്. ഇരുന്നൂറിലധികം വരുന്ന മഞ്ഞയും ഓറഞ്ചും ഇടകലർന്ന പൂക്കൾ കാണാൻ നിരവധി പേരാണെത്തുന്നത്. തുടർച്ചയായി മൂന്നാം വർഷമാണ് ശാന്ത ക്ഷേത്രവളപ്പിൽ പൂ കൃഷി ചെയ്യുന്നത്.
മുമ്പ് കനത്ത മഴയിൽ കൃഷി ഭാഗികമായി നശിക്കാറുണ്ടെങ്കിലും ഇക്കുറി കാലാവസ്ഥ അനുകൂലമായതിനാൽ മികച്ച വിളവ് ലഭിച്ചു. പെരിഞ്ഞനം കൃഷിഭവനിൽനിന്നാണ് ഹൈബ്രിഡ് ഇനത്തിൽപ്പെട്ട തൈകൾ ശാന്ത വാങ്ങിയത്. തുടർന്ന് ക്ഷേത്രം അധികൃതരുടെ പിന്തുണയോടെ കൃഷി ചെയ്യുകയായിരുന്നു. ഓണമെത്താൻ ഇനിയും ദിവസങ്ങൾ അവശേഷിക്കെ പൂക്കൾ കൊഴിഞ്ഞുപോകുമോയെന്ന പേടിയിലാണ് ഈ കർഷക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.