പാറളം ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിടം നിർമിക്കാൻ 4.50 കോടിയുടെ ഭരണാനുമതി
text_fieldsചേർപ്പ്: പാറളം ഗ്രാമപഞ്ചായത്ത് പുതിയ കെട്ടിട നിർമാണത്തിന് സർക്കാരിൽനിന്ന് 4.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി.സി. മുകുന്ദൻ എം.എൽ.എ അറിയിച്ചു. നാട്ടിക നിയോജകമണ്ഡലത്തിൽ 2022-‘23 ബജറ്റിൽ ഉൾപ്പെടുത്തിയ 3.50 കോടി രൂപ സർക്കാർ ബജറ്റിലെ തുകയും ഒരു കോടി രൂപ ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്നുള്ളതും വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. പഴയ കെട്ടിടം ശോച്യാവസ്ഥയിലായതിനെ തുടർന്ന് 2022-‘23 ബജറ്റിൽ പാറളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യപ്രകാരം സി.സി. മുകുന്ദൻ എം.എൽ.എയാണ് സർക്കാറിലേക്ക് പ്രൊപോസൽ സമർപ്പിച്ചത്. തദ്ദേശസ്വയം ഭരണവകുപ്പിനാണ് പദ്ധതി നിർവഹണ ചുമതല. സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമാണം തുടങ്ങാൻ തദ്ദേശസ്വയംഭരണ വകുപ്പിന് നിർദേശം നൽകിയതായും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.