ദുരിതം വിതച്ച് ആഫ്രിക്കൻ ഒച്ചുകൾ
text_fieldsചേർപ്പ്: പാറളം പഞ്ചായത്തിലെ കോടന്നൂർ, താണിക്ക മുനയം, ശാസ്താംകടവ് എന്നിവിടങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം മൂലം ജനങ്ങൾ ദുരിതത്തിൽ. പറമ്പുകളിൽ കൃഷി ചെയ്തിരുന്ന ചേന, ചേമ്പ്, മുളക്, പയർ, പാവക്ക തുടങ്ങിയവയിലെ ഇലകൾ നശിപ്പിക്കുകയും മറ്റു വലിയ മരങ്ങളുടെ തടികളിൽ കയറിയിരുന്ന് കാർന്നുതിന്ന് നശിപ്പിക്കുകയുമാണ് ചെയ്യുന്നത്.
വീടിന്‍റെ മതിലുകളിലും ചുമരുകളിലും കയറി ഇരിക്കുന്നതിനാൽ ഭക്ഷണം പോലും കഴിക്കാൻ സാധിക്കാത്ത നിലയിലാണ് നാട്ടുകാർ. കഴിഞ്ഞ വർഷങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം രൂക്ഷമായതിനെ തുടർന്ന് കാർഷിക സർവകലാശാലയിൽനിന്ന് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു. ഇവയെ നശിപ്പിക്കുന്നതിനുള്ള മരുന്ന് കൃഷിഭവൻ മുഖേന വീടുകളിലേക്ക് നൽകിയിരുന്നു.
എന്നാൽ ഈ മരുന്ന് ഇട്ടാൽ ഒച്ചുകൾ പൂർണമായി നശിക്കുന്നില്ല എന്നാണ് കർഷകരുടെ പരാതി. ഇവർ ഇപ്പോൾ ഉപ്പ് ഉപയോഗിച്ചാണ് ഒച്ചുകളെ പറമ്പുകളിൽനിന്ന് തുരത്താൻ ശ്രമിക്കുന്നത്. എന്നാൽ ഇതുകൊണ്ടൊന്നും ഒച്ചുകളുടെ ആക്രമണത്തിൽനിന്ന് മേഖലയിലെ കർഷകരെ രക്ഷിക്കാൻ കഴിയില്ലെന്ന് പഞ്ചായത്ത് അംഗമായ ജൂബി മാത്യു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.